റെയില്‍വെ മേല്‍പ്പാലം; കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ കരാര്‍ ഉറപ്പിച്ചു
Jan 26, 2018, 14:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.01.2018) കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്ത് നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ കരാര്‍ ഉറപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് നിര്‍ദ്ദിഷ്ട മേല്‍പ്പാലം തുടങ്ങുന്ന ട്രാഫിക് ജംഗ്ഷന് സമീപം കിറ്റ്‌കോ പ്രൊജക്ട് മാനേജര്‍ ഇ കെ അബ്ദുള്‍ ഹമീദ്, ടോണി ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഓപ്പണ്‍ ടെണ്ടറില്‍ അതിഞ്ഞാല്‍ സ്വദേശി സൈനുല്‍ ആബിദീന്‍ സമര്‍പ്പിച്ച രണ്ടുലക്ഷത്തിനാല്‍പത്തിരണ്ടായിരം രൂപയുടെ ടെണ്ടര്‍ അംഗീകരിക്കുകയായിരുന്നു.
മേല്‍പ്പാലം തുടങ്ങുന്ന കോട്ടച്ചേരി സംസ്ഥാനപാതക്കരികിലെ ആസ്‌ക കെട്ടിടം മുതല്‍ പാലം അവസാനിക്കുന്ന മാങ്കൂല്‍ അസൈനാറിന്റെ വീട് ഉള്‍പ്പെടെ 14 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. 5,47,530 രൂപക്കാണ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നേരത്തേ ടെണ്ടര്‍ വിളിച്ചിരുന്നത്. എന്നാല്‍ ഇത്രയും ഭീമമായ തുകക്ക് ടെണ്ടര്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വന്നില്ല. കിട്ടിയ ടെണ്ടറുകളാവട്ടെ രണ്ടുലക്ഷത്തില്‍ താഴെ രൂപയുടേതുമായിരുന്നു. ഇതേ തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ പൊതുജനങ്ങളുടെ സാന്നിധ്യത്തില്‍ വെച്ച് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഓപ്പണ്‍ ടെണ്ടറിന് അവസരമൊരുക്കിയത്.
ടെണ്ടര്‍ ഉറപ്പിച്ചതോടെ ഒരു മാസത്തിനകം കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും പൊളിച്ചു മാറ്റപ്പെടും. മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എച്ച് ശിവദത്ത്, സുറൂര്‍ മൊയ്തുഹാജി, പുത്തൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി, ടി കുഞ്ഞിമൊയ്തീന്‍ എന്നിവരും സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Building, Overbridge, Kottacheri Railway over bridge; Signed agreement for demolishing buildings.
< !- START disable copy paste -->