city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോട്ടച്ചേറി റെയില്‍വെ മേല്‍പ്പാലം; കരാര്‍ ഒപ്പുവെക്കാന്‍ കൊച്ചി കമ്പനിയോട് റോഡ്സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു


കാഞ്ഞങ്ങാട്:(www.kasargodvartha.com 16.01.2018) കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിന് കരാര്‍ ഏറ്റെടുത്ത കൊച്ചി ആസ്ഥാനമായ ജിയോ ഫൗണ്ടേഷനോട് കരാര്‍ ഒപ്പുവെക്കാനും ബാങ്ക് ഗ്യാരണ്ടി നല്‍കാനും റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു. ഈ മാസം 20 നകം കരാര്‍ ഒപ്പുവെക്കാനാണ് ആര്‍ബിഡിസി മാനേജിംഗ് ഡയറക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം മേല്‍പ്പാലം നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഊര്‍ജിതമാക്കാന്‍ ബിആര്‍ഡിസി തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി മേല്‍പ്പാലം നിര്‍മ്മാണത്തിനായി ഏറ്റെടുത്ത സ്ഥലത്ത് നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ ടെണ്ടര്‍ വിളിച്ചു. മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി 14 കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റേണ്ടത്. 5,47,530 രൂപക്കാണ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ടെണ്ടര്‍ വിളിച്ചിരിക്കുന്നത്. ജനുവരി 24നാണ് അപേക്ഷ നല്‍കാനുള്ള അവസാന തീയ്യതി. 25ന് ടെണ്ടര്‍ പൊളിച്ച് തീയ്യതിയും സമയവും നിശ്ചയിക്കും. ഇതോടെ ഫെബ്രുവരി രണ്ടാം വാരത്തില്‍ തന്നെ കാഞ്ഞങ്ങാട് റെയില്‍വേ മേല്‍പ്പാലത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടക്കുമെന്നുറപ്പായി. റെയില്‍വേ മേല്‍പ്പാലത്തിനായി ആദ്യം വിളിച്ച ടെണ്ടര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് തുറന്നുപരിശോധിച്ചപ്പോള്‍ ലഭിച്ച ആറ് ടെണ്ടറുകള്‍ക്കും മതിയായ യോഗ്യതകള്‍ ഇല്ലാത്തതിനാല്‍ തള്ളിയിരുന്നു.

കരാറുകാര്‍ ഒറ്റ പദ്ധതിക്കു വേണ്ടി 21 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തി നടത്തിയതിന്റെ മുന്‍പരിചയം ഉള്‍പ്പെടെ ഏറെ കടുത്ത നടപടി ക്രമമായിരുന്നു ആദ്യത്തെ ടെണ്ടര്‍ നടപടിയില്‍ ഉണ്ടായിരുന്നത്. മാത്രമല്ല മേല്‍പ്പാലത്തിന്റെ രൂപകല്‍പ്പന അടക്കം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദശമുണ്ടായിരുന്നു. ഇവയൊന്നും പാലിക്കാത്തതിനാലാണ് ആദ്യ ടെണ്ടര്‍ റദ്ദാക്കിയത്. പിന്നീട് നടപടി ക്രമങ്ങള്‍ ലഘൂകരിച്ചാണ് വീണ്ടും ടെണ്ടര്‍ ക്ഷണിച്ചത്.

കോട്ടച്ചേരി മേല്‍പ്പാലത്തിന് 19,50,1200 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം 1561.32 ലക്ഷം രൂപ വഹിക്കണം. റെയില്‍വേയുടെ ഭാഗത്തുള്ള നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉത്തരവാദിത്വം റെയില്‍വേ തന്നെ വഹിക്കും.

കോട്ടച്ചേറി റെയില്‍വെ മേല്‍പ്പാലം; കരാര്‍ ഒപ്പുവെക്കാന്‍ കൊച്ചി കമ്പനിയോട് റോഡ്സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:   Kanhangad, kasaragod, Kerala, news, Railway, Road, Kochi, Ernakulam, Development project, Kottacheri Railway over bridge; Roads Development corporation requested to Kochi Company for signing agreement.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia