മൂന്ന് പതിറ്റാണ്ടിലേറെ കാലപ്പഴക്കമുള്ള കോട്ടച്ചേരി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം അപകടാവസ്ഥയില്‍
Jul 27, 2017, 19:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.07.2017) മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള കോട്ടച്ചേരി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം ഏതുസമയത്തും തകര്‍ന്നുവീഴാവുന്ന സ്ഥിതിയില്‍. യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഇരിപ്പിടത്തിന് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഏത് നിമിഷവും അടര്‍ന്നു വീഴുമെന്ന അവസ്ഥയാണുള്ളത്. അപകടം കാണാതെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇവിടെ ബസ് കാത്തിരിക്കുന്നത്. ബസ് സ്റ്റാന്‍ഡിന് മുകളിലെ ഫൈബര്‍ ഷീറ്റുകളും പൊട്ടിപ്പൊളിഞ്ഞ് വീഴാന്‍ പാകത്തിലാണ്.
ഇവയെ താങ്ങി നിര്‍ത്തുന്ന കമ്പികളും തുരുമ്പിച്ച് അടര്‍ന്ന് വീഴുമെന്ന അവസ്ഥയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് സ്ലാബ് അടര്‍ന്നുവീണ് വാര്‍ക്കതൊഴിലാളിയായ സ്ത്രീക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബസ് സ്റ്റാന്‍ഡിനകത്തു നിന്ന് പുറത്തേക്ക് കടന്നുപോകുന്ന സ്വകാര്യ ബസിന്റെ ഗ്ലാസില്‍ സ്ലാബ് അടര്‍ന്നുവീണ് ഗ്ലാസ് പൊട്ടിയ സംഭവവും ഉണ്ടായിരുന്നു. സംഭവം ബസ് ഓണേഴ്സ് അസോസിയേഷനും ബസ് സ്റ്റാന്‍ഡിനകത്തെ വ്യാപാരികളും മുന്‍സിപ്പല്‍ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news,Kottacheri Municipal Bus stand building in threat