മലിനജലം റോഡില്‍; കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് മൂത്രപ്പുര വീണ്ടും അടച്ചുപൂട്ടി
Oct 2, 2016, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/10/2016) കാഞ്ഞങ്ങാട് നഗരസഭയുടെ കണ്‍ഫര്‍ട്ട് സ്‌റ്റേഷന്‍ വീണ്ടും അടച്ചുപൂട്ടി. കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മൂത്രപ്പുരയാണ് അടച്ചുപൂട്ടിയത്. മൂത്രപ്പുരയില്‍ നിന്നും മാലിന്യങ്ങള്‍ റോഡിലേക്കൊഴുകുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഈ സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മൂത്രപ്പുര അടഞ്ഞുകിടക്കുമെന്നും വ്യക്തമാക്കുന്ന നഗരസഭയുടെ നോട്ടീസ് മൂത്രപ്പുരയുടെ ചുമരില്‍ പതിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് നഗരത്തില്‍ രണ്ട് കണ്‍ഫര്‍ട്ട് സ്‌റ്റേഷനുകളാണുളളത്. പ്രധാന മൂത്രപ്പുര കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിലും മറ്റൊന്ന് പുതിയകോട്ടയിലും. കോട്ടച്ചേരിയിലെ മൂത്രപ്പുരയുടെ ടാങ്ക് പൊട്ടിയാണ് സമീപത്തെ റോഡിലേക്കും ബസ് സ്റ്റാന്‍ഡിലേക്കും മാലിന്യം ഒഴുകുന്നത്. ഇത് ബസും മറ്റ് വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതിനും കാല്‍നടയാത്രക്കും ബുദ്ധിമുട്ടുളവാക്കുന്നുവെന്നും മൂത്രപ്പുരക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും പ്രയാസമുണ്ടാക്കുന്നുവെന്നും പരാതിയുയര്‍ന്നിരുന്നു. എന്നാല്‍ ടാങ്ക് പൊട്ടിയൊഴുകുന്നതിന് അടിയന്തിര പരിഹാരം കാണുന്നതിനുപകരം മൂത്രപ്പുര അടച്ചിട്ടത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കാസര്‍കോട് ജില്ലയില്‍ ഏറ്റവും ജനത്തിരക്കേറിയ നഗരങ്ങളിലൊന്നാണ് കാഞ്ഞങ്ങാട്. സ്ത്രീകളടക്കം നിരവധി പേര്‍ ദിനംപ്രതി ബന്ധപ്പെടുന്ന നഗരത്തില്‍ മൂത്രപ്പുരയില്ലാത്തതുമൂലമുള്ള ബുദ്ധിമുട്ട് ഏറെയാണ്. പുതിയകോട്ടയിലെ മൂത്രപ്പുര ചെറുതും സൗകര്യം കുറഞ്ഞതുമാണ്. കോട്ടച്ചേരിയില്‍ നിന്നും നടന്നുപോകാവുന്നത്ര ദൂരത്തല്ല ഈ മൂത്രപ്പുരയുള്ളത്. ബസില്‍ കയറി വേണം ഈ മൂത്രപ്പുര സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്താന്‍. പുരുഷന്‍മാര്‍ പൊതുസ്ഥലത്ത് കാര്യം സാധിക്കുന്നുണ്ടെങ്കിലും സ്ത്രീകളാണ് പാടുപെടുന്നത്.
കാഞ്ഞങ്ങാട് നഗരത്തില്‍ ആധുനികമത്സ്യമാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള വികസനപദ്ധതികള്‍ നടപ്പിലാക്കുമ്പോഴും നഗരത്തിലെത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യമൊരുക്കാത്തതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മാലിന്യപ്രശ്‌നം ഉണ്ടാകാത്ത തരത്തില്‍ കാഞ്ഞങ്ങാട്ട് പൊതുശൗചാലയം പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കണമെന്നാണ് ആവശ്യം.
Keywords: Kasargod, Kanhangad, kottacheri, Busstand, District, Town, Public toilet, Gents, Fmale, Development,Kottacheri bus stand toilet closed.