city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോട്ടച്ചേരി മീനാപ്പീസ് റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 17/01/2017) കോട്ടച്ചേരി മീനാപ്പീസ് റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കുക, നഗരസഭാ ചെയര്‍മാന്‍ നടത്തുന്ന കുപ്രചാരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കാഞ്ഞങ്ങാട് നഗരസഭാ തീരദേശ മുസ്ലിംലീഗ് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. വടകരമുക്കില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കാഞ്ഞങ്ങാട് നഗരസഭയ്ക്ക് മുന്‍വശത്ത് വെച്ച് പോലീസ് തടഞ്ഞു.

മുസ്ലിംലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് അഡ്വ. എന്‍.എ ഖാലിദ് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് കൗണ്‍സിലര്‍മാരുടെ പ്രദേശമായതിനാലാണ് തീരദേശ മേഖലയെ ചെയര്‍മാന്‍ വിവി രമേശന്‍ അവഗണിക്കുന്നത്. ഓണ്‍ ഫണ്ടും പ്ലാന്‍ ഫണ്ടും എന്തന്നറിയാത്ത ചെയര്‍മാനാണ് കാഞ്ഞങ്ങാട് നഗരസഭയ്ക്കുള്ളത്. കെ.എം ഷംസുദ്ദീന്‍ മുതല്‍ ഹസീന താജുദ്ദീന്‍ വരെ മുസ്ലിംലീഗുകാരായ ചെയര്‍മാന്മാര്‍ ഇപ്പോള്‍ സി.പി.എമ്മുകാരനായ ചെയര്‍മാന്‍ കാണിക്കുന്നതു പോലെയുള്ള രാഷ്ട്രീയപരമായ വിവേചനം കാണിച്ചിരുന്നില്ലെന്ന് ഖാലിദ് കുറ്റപ്പെടുത്തി.

മുനിസിപ്പല്‍ മുസ്ലിംലീഗ് ട്രഷറര്‍ കെ കെ ജാഫര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലി യൂത്ത് ലിഗ് ജനറല്‍ സെക്രട്ടറി കെ കെ ബദറുദ്ദീന്‍ സ്വാഗതം പറഞ്ഞു. നഗരസഭാ മുസ്ലിംലീഗ് പാര്‍ലമെന്ററി ലീഡര്‍ കെ മുഹമ്മദ് കുഞ്ഞി, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജാഫര്‍, മുസ്ലിംലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി എം ഇബ്രാഹിം, നഗരസഭാ കൗണ്‍സിലര്‍മാരായ അബ്ദുര്‍ റസാഖ് തായിലക്കണ്ടി, മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് ബാവ നഗര്‍ പ്രസംഗിച്ചു.

മാര്‍ച്ചിന് കൗണ്‍സിലര്‍മാരായ കെ വേലായുധന്‍, ഖദീജ ഹമീദ്, എം.എസ് ഹമീദ്, ഇസ്മാഈല്‍ ആറങ്ങാടി, സി.എച്ച് മൊയ്തീന്‍ കുഞ്ഞി, യൂനുസ് വടകരമുക്ക്, പി.കെ മുഹമ്മദ് കുഞ്ഞി, നസീര്‍, അബ്ദുല്ല, ഖാദര്‍, ഇല്യാസ്, എം.എസ് ഫൈസല്‍, ഹക്കീം മീനാപ്പീസ്, റഹീസ്, താജുദ്ദീന്‍, റംഷാദ്, സിദ്ദീഖ് കുശാല്‍ നഗര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കോട്ടച്ചേരി മീനാപ്പീസ് റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മാര്‍ച്ച് നടത്തി

Keywords:  Kasaragod, Kerala, Kanhangad, March, Police, Muslim-league, Kottacheri bad road; Muslim league march conducted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia