city-gold-ad-for-blogger

കൊപ്രബസാർ ദേശീയപാത: ഡ്രൈനേജ് കം നടപ്പാതയിൽ വെളിച്ചമില്ലാത്തത് രാത്രികാലങ്ങളിൽ കാൽനടയാത്രക്കാർക്ക് ദുരിതമാവുന്നു

Image representing Koprabazar highway underpass
Photo: Special Arrangement

● മദ്റസകളിലേക്കും പള്ളികളിലേക്കും പോകുന്നവർ ഇരുട്ടിൽ വലയുന്നു
● ഇരുചക്ര വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത രീതിയിൽ കമ്പിവേലി
● മറ്റ് മിനി അടിപ്പാതകളിൽ നിർമാണ കമ്പനി വെളിച്ചമൊരുക്കിയിട്ടുണ്ട്
● മൊഗ്രാൽ ടൗൺ അടിപ്പാതയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിലാണ് ഈ നടപ്പാത

മൊഗ്രാൽ: (KasargodVartha) കൊപ്രബസാർ-പെർവാഡ് പ്രദേശത്തെ ജനങ്ങൾക്കും, സ്കൂൾ-മദ്റസ വിദ്യാർഥികൾക്കും ദേശീയപാത മുറിച്ചു കടക്കാനുള്ള ഏക വഴിയാണ് കൊപ്രബസാറിന് സമീപത്തുള്ള ഡ്രൈനേജ് കം നടപ്പാത. ഈ ഭാഗത്തുള്ള ക്ഷേത്രം, പള്ളി പോലുള്ള ആരാധനാലയങ്ങളിലേക്കും, സ്കൂൾ-മദ്റസകളിലേക്കും, റേഷൻ കടയിലേക്കുമൊക്കെ പോകാൻ പ്രദേശവാസികൾ ആശ്രയിക്കുന്നത് ഈ മിനി അടിപ്പാത രൂപത്തിലുള്ള ഓവുചാൽ കം നടപ്പാതയെയാണ്. ഇതിലൂടെ ഇരുചക്ര വാഹനങ്ങൾക്ക് പോകാൻ പോലും കഴിയില്ല. അപകടങ്ങൾ ഒഴിവാക്കാനും, വാഹനങ്ങൾ പോകാതിരിക്കാനും കമ്പിവേലി സ്ഥാപിച്ചിട്ടുമുണ്ട്. ഇതിൽ നാട്ടുകാർക്ക് പരിഭവവുമില്ല.

ഇരുട്ടിൽ ദുരിതയാത്ര

എന്നാൽ രാത്രികാലങ്ങളിൽ മദ്റസയിലേക്കും പള്ളികളിലേക്കും പോകുന്ന മുതിർന്നവർക്കും വിദ്യാർഥികൾക്കും ഇതിനകത്ത് വെളിച്ചമില്ലാത്തത് വലിയ ദുരിതമാവുന്നുണ്ട്. ഇരുട്ടത്ത് റോഡ് മുറിച്ചു കടക്കാനാണ് പ്രയാസപ്പെടുന്നത്. അതേസമയം ദേശീയപാതയിൽ മറ്റുള്ള സ്ഥലങ്ങളിൽ ഇത്തരം മിനി അടിപ്പാതകളിൽ ദേശീയപാത നിർമാണ കമ്പനി ലൈറ്റുകൾ സ്ഥാപിച്ച് വെളിച്ചമൊരുക്കിയിട്ടുമുണ്ട്.

 Image representing Koprabazar highway underpass

മിനി അടിപ്പാതകൾ ആശ്വാസം

കൊപ്രബസാറിൽ നേരത്തെ ഉണ്ടായിരുന്ന കലുങ്കാണ് നാട്ടുകാർക്ക് ഉപകാരമാകുന്ന രീതിയിൽ നടപ്പാതയോട് കൂടിയ ഓവുചാൽ മിനി അടിപ്പാത രൂപത്തിൽ നിർമിച്ചത്. കുമ്പള ടൗണിന് സമീപവും മൊഗ്രാൽ കൊപ്പളം ദേശീയപാതയിലും ഇത്തരത്തിൽ നാട്ടുകാർക്ക് റോഡ് മുറിച്ച് കടക്കാൻ മാത്രമായി മിനി അടിപ്പാത നിർമിച്ചു നൽകിയിട്ടുണ്ട്. ഇത് പ്രദേശവാസികൾക്ക് ഏറെ ആശ്വാസവുമാണ്.

വെളിച്ചമൊരുക്കണമെന്ന് ആവശ്യം

മൊഗ്രാൽ ടൗൺ അടിപ്പാതയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരദൈർഘ്യമുള്ളതാണ് കൊപ്രബസാർ ഡ്രൈനേജ് കം നടപ്പാത. ഇവിടെ വെളിച്ചമൊരുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോൾ പ്രദേശവാസികളുടെ ആവശ്യം.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ രാഷ്ട്രീയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Lack of light in Mogral Koprabazar underpass creates hardship for pedestrians.

#Koprabazar #MogralNews #NationalHighway #PedestrianSafety #KasaragodNews #LocalNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia