മൊഗ്രാല്‍: (www.kasargodvartha.com 21/11/2016) കുമ്പള പഞ്ചായത്തിലെ കൊപ്പളം വാര്‍ഡില്‍ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള പുതിയ മുസ്ലിം ലീഗ് കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റായി അഹമ്മദ് ഹാജി കൊപ്പളത്തെയും ജന. സെക്രട്ടറിയായി കെ പി നിയാസിനെയും ട്രഷററായി ബി കെ അബ്ദുല്‍ ഖാദറിനെയും കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു. യുവജനങ്ങളടക്കം മികച്ച ജന പങ്കാളിത്തത്തോടെ നടന്ന കണ്‍വെന്‍ഷന്‍ മുസ്ലിം ലീഗിന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. സഹഭാരവാഹികളായി മൂസ അന്തുഞ്ഞി, നൗഷാദ് എം ഐ (വൈസ് പ്രസിഡന്റ്). മുസ്തഫ കൊപ്പളം, ആസിഫ് (ജോയിന്റ്.സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.
 |
അഹമ്മദ് ഹാജി കൊപ്പള |
കണ്‍വെന്‍ഷന്‍ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി പി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് എ കെ ആരിഫ് മുഖ്യാതിഥിയായിരുന്നു. റിട്ടേര്‍ണിംഗ് ഓഫീസര്‍ മുഹമ്മദ് കുഞ്ഞി ആരിക്കാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കുമ്പള പഞ്ചായത്ത് ലീഗ് ജന. സെക്രട്ടറി ബി എന്‍ മുഹമ്മദലി, ബി എ റഹ്മാന്‍ ആരിക്കാടി, ലീഗ് മൊഗ്രാല്‍ വാര്‍ഡ് പ്രസിഡന്റ് ടി എം ഷുഹൈബ്, സെക്രട്ടറി സി എച്ച് ഖാദര്‍, അഡ്വ. സക്കീര്‍ അഹ്മദ്, കെ കെ സക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു. ബി കെ അബ്ദുല്‍ ഖാദര്‍ സ്വാഗതവും കെ പി നിയാസ് നന്ദിയും പറഞ്ഞു.
 |
|
കെ പി നിയാസ് |
 |
|
ബി കെ അബ്ദുല്‍ ഖാദര്‍ |
Keywords:
Kasaragod, Mogral, Kumbala, Panchayath, Muslim-league, Membership, Committee, Office- Bearers, Koppalam ward Muslim league Office Bearers.