കൂട്ടപ്പുന്ന അക്ഷയ ഓണാഘോഷം സമാപിച്ചു
Sep 15, 2016, 09:03 IST
നീലേശ്വരം: (www.kasargodvartha.com 15/09/2016) കൂട്ടപ്പുന്ന അക്ഷയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ സമാപന സമ്മേളനം ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ രാജന്‍ പണിക്കരെയും ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത അഞ്ജിതയെയും. സൈക്കിള്‍ പോളോ മത്സരത്തില്‍ പങ്കെടുത്ത പി മാളവികയെയും, സബ് ജില്ലാ സ്‌കൂള്‍ മത്സരത്തില്‍ വിവിധ ഇനങ്ങളില്‍ വിജയിച്ച ലക്ഷ്മിബാലചന്ദ്രനെയും ക്ലബ്ബ് ഏര്‍പെടുത്തിയ ഉപഹാരങ്ങളും കൂക്കാനം റഹ്മാന്‍ വിതരണം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് ബിജു ടി വി അധ്യക്ഷത വഹിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം വാര്‍ഡ് മെമ്പര്‍ രുഗ്മിണി പി നടത്തി. ബാബു കെ പി ആശംസ പ്രസംഗം നടത്തി. ശ്രീനിവാസന്‍ പി വി സ്വാഗതവും പവിത്രന്‍ കെ പി നന്ദിയും പറഞ്ഞു.
Keywords: K asaragod, Neeleswaram, Onam-celebration, Club, Arts, Sports, Child Line, Director, Kookkaanam Rahman, Inauguration