ഉദുമ: ഉദുമ പടിഞ്ഞാല്‍ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ ആറാം തീയതി നടത്തപ്പെടുന്ന ദിക്ര്‍ പ്രാര്‍ത്ഥന മജ്‌ലീസില്‍ സയ്യിദ് ഫളല്‍ കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കും. വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ യുവ പണ്ഡിതനും പ്രശസ്ത വാഗ്മിയുമായ ഹാമിദ് യാസീന്‍ അല്‍ജൗഹരി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. സുന്നി നേതാക്കളായ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എന്‍. എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ഹസബുള്ള തളങ്കര, അബ്ദുല്‍ വഹാബ്, ബഷീര്‍ സഖാഫി കൊല്ലായം പാറപ്പള്ളി ഇസ്മായില്‍ സഅദി, അഷ്‌റഫ് കരിപ്പൊടി തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: Udma, Kasaragod , Koora tangal