കൂലിത്തൊഴിലാളിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; സ്വയം മുറിച്ചതാണെന്ന് വെളിപ്പെടുത്തല്‍
Mar 31, 2018, 16:22 IST
അമ്പലത്തറ:(www.kasargodvartha.com 31/03/2018) കൂലിതൊഴിലാളിയായ മധ്യവയസ്‌കനെ വീട്ടിനകത്ത് കഴുത്തറുത്ത നിലയില്‍ കാണപ്പെട്ടു. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ലാലൂര്‍ കോളിനിയിലെ പാലയുടെ മകന്‍ ചെമ്പ(48)നെയാണ് സഹോദരന്‍ രാമചന്ദ്രന്റെ വീട്ടില്‍ കഴുത്തറുത്ത നിലയില്‍ കാണപ്പെട്ടത്. താന്‍ വാക്കത്തി കൊണ്ട് സ്വയം കഴുത്ത് മുറിച്ചതാണെന്ന് ചെമ്പന്‍ പോലീസിനോട് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ചെമ്പനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളനിയിലെ വീട്ടില്‍ തനിച്ച് താമസിക്കുന്ന ചെമ്പന്‍ വെള്ളിയാഴ്ച രാത്രി 12 മണിയോടെ മനോനില തെറ്റിയപോലെ തൊട്ടടുത്ത് താമസിക്കുന്ന അനുജന്‍ രാമചന്ദ്രന്റെ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. എന്നെ ആരോ കൊല്ലാന്‍ വരുന്നുണ്ടെന്ന് പറഞ്ഞ് വീട്ടിനകത്ത് കയറി ഒളിക്കുകയും ചെയ്തു. മുറിയില്‍ നിന്നും പരസ്പര വിരുദ്ധമായി സംസാരിക്കുകയും ഒച്ചവെക്കുകയും ചെയ്ത ചെമ്പനെ വീട്ടുകാര്‍ സമാധാനിപ്പിച്ചു. പിന്നീട് ഉറങ്ങാന്‍ കിടന്ന ചെമ്പനെ രാവിലെ രാമചന്ദ്രന്റെ ഭാര്യ വിളിച്ച് ഉണര്‍ത്താന്‍ ചെന്നപ്പോഴാണ് കഴുത്തിന് മുറിവേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ ചെമ്പനെ ജില്ലാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Ambalathara, Kasaragod, Police, Injured, District-Hospital, Koolie worker found attacked