കരിവെള്ളൂരിലെ അക്ഷര വിപ്ലവ നായകന്റെ ആത്മകഥ: പുസ്തകത്തിൻ്റെ കവർ പ്രകാശനം നടന്നു

● 'ഒരധ്യാപകൻ്റെ ജന്മം' അദ്ദേഹത്തിൻ്റെ പതിനാറാമത്തെ പുസ്തകമാണ്.
● ചടങ്ങിൽ നിരവധി പ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചെറുവത്തൂർ: (KasargodVartha) കാൻഫെഡ് സോഷ്യൽ ഫോറം ചെയർമാനും പ്രമുഖ എഴുത്തുകാരനുമായ കൂക്കാനം റഹ്മാൻ മാസ്റ്റർ രചിച്ച 'ഒരധ്യാപകൻ്റെ ജന്മം' എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെറുവത്തൂരിൽ വെച്ച് നടന്നു.
ഇത് അദ്ദേഹത്തിൻ്റെ പതിനാറാമത്തെ പുസ്തകമാണ്. കരിവെള്ളൂരിൽ അക്ഷര വിപ്ലവത്തിന് നേതൃത്വം നൽകുകയും പൊതുരംഗത്ത് വലിയ അനുഭവസമ്പത്തുള്ള വ്യക്തിയുമാണ് കൂക്കാനം റഹ്മാൻ മാസ്റ്റർ. അദ്ദേഹത്തിൻ്റെ ആത്മകഥയാണ് 'ഒരധ്യാപകൻ്റെ ജന്മം'.
ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സിവി പ്രമീള പുസ്തകത്തിൻ്റെ കവർ കൂക്കാനം റഹ്‌മാൻ മാസ്റ്റർക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ ഡിഎം കുഞ്ഞിക്കണ്ണൻ, എ നാരായണൻ മാസ്റ്റർ, മാധവൻ മാട്ടുമ്മൽ, എം ടി പി ബുഷ്റ, എൻ സുകുമാരൻ, കൈനി രാജൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
രാജൻ കൊടക്കാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രന്ഥകാരൻ കൂക്കാനം റഹ്മാൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. പുസ്തകത്തിൻ്റെ ഉള്ളടക്കത്തെക്കുറിച്ചും രചനാനുഭവത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.
ഓൺലൈൻ മാധ്യമ മായ ‘കെവാർത്തയിൽ ഖണ്ഡശ പ്രസിദ്ധീകരിച്ചുവരുന്ന ‘അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം’ ക്രോഡീകരിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയത്. പായൽ ബുക്സ് കണ്ണൂരാണ് പ്രസാധകർ. മെയ് ആദ്യവാരം പുസ്തക പ്രകാശന ചടങ്ങ് നടക്കും.
ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.
Summary: The cover of 'Oru Adhyapakan'te Janmam' (The Birth of a Teacher), the autobiography of prominent writer and Karivellur's literacy revolution leader Kookkanam Rahman Master, was launched in Cheruvathur. This is his 16th book.
#KookkanamRahmanMaster #Autobiography #BookLaunch #Karivellur #LiteracyRevolution #KeralaBooks