city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ചിന്നയുടെ പുസ്തകത്തിന് കര്‍ണാടക സര്‍ക്കാരിന്റെ കൊങ്കിണി സാഹിത്യ അക്കാദമി പുരസ്‌കാരം

കാസര്‍കോട്: (www.kasargodvartha.com 18.01.2017) കാസര്‍കോട് ചിന്നയുടെ പുസ്തകത്തിന് കര്‍ണാടക സര്‍ക്കാരിന്റെ കൊങ്കിണി സാഹിത്യ അക്കാദമി പുരസ്‌കാരം. കന്നടയിലെ 30 ചെറുകഥകള്‍ കൊങ്കിണി ഭാഷയിലേക്ക് 'തീസ് കാണിയോ' എന്ന പേരില്‍ ദേവനാഗിരി ലിപിയില്‍ തര്‍ജിമ ചെയ്ത് പ്രസിദ്ധീകരിച്ച പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചത്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഫെബ്രുവരി 12 ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭക്ഷ്യവകുപ്പ് മന്ത്രി ഉമ ശ്രീ എന്നിവര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

മുന്‍ കൊങ്കിണി സാഹിത്യ അക്കാദമി ചെയര്‍മാന്‍ കൂടിയാണ് കാസര്‍കോട് ചിന്ന. നേരത്തെ കൊങ്കിണി സാഹിത്യ അക്കാദമി നാടകത്തിനും സിനിമയ്ക്കും ചെയ്ത സംഭവനകള്‍ കണക്കിലെടുത്ത് കാസര്‍കോട് ചിന്നയ്ക്ക് അവാര്‍ഡ് നല്‍കിയിരുന്നു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡും ചിന്നയെ തേടിയെത്തിയിരുന്നു. കേരള സംഗീത നാടക അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിരുന്നു.

കാസര്‍കോട് ചിന്നയുടെ പുസ്തകത്തിന് കര്‍ണാടക സര്‍ക്കാരിന്റെ കൊങ്കിണി സാഹിത്യ അക്കാദമി പുരസ്‌കാരം


കാസര്‍കോട് ചിന്ന നിര്‍മിച്ച 'ഉജ്വാഡു' എന്ന കൊങ്കിണി സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കൊങ്കിണി സിനിമ കൂടിയായിരുന്നു ഇത്.

Keywords:  Kerala, kasaragod, Award, Writer, Karnataka, Kongini, Sahithya Academy, Kasargod Chinna, Book, Kannada, CM, Thees Kaniyo, 30 Short Stories, Kongini Sahithya Academy Award for Kasargod Chinna

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia