city-gold-ad-for-blogger

വീട്ടമ്മ കിണറിൽ വീണു മരിച്ചു

Woman found dead in a well
Photo Credit: Screeshot from an Arranged Video

● കോളിയടുക്കം സ്വദേശിനിയാണ് മരിച്ചത്.
● അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
● ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാസര്‍കോട്: (KasargodVartha) വീട്ടമ്മയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. കോളിയടുക്കം സ്വദേശിനി താഹിറ (56) ആണ് മരിച്ചത്. 

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കാസര്‍കോട് അഗ്‌നിരക്ഷാ നിലയത്തില്‍ കിണറ്റില്‍ ഒരാള്‍ വീണെന്ന വിവരം ലഭിച്ചത്. ഉടന്‍തന്നെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.എം. സതീശന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി താഹിറയെ പുറത്തെടുത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ രാജേഷ് പാവൂര്‍, പ്രസീദ്, സാദിഖ്, ഗോകുല്‍ കൃഷ്ണന്‍, എല്‍ബി, ഹോംഗാര്‍ഡുമാരായ സോബിന്‍, ശൈലേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ഈ ദുഃഖകരമായ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെക്കൂ.

56-year-old woman, Tahira, from Koliyadukkam in Kasargod, was found dead after falling into a well early Saturday morning. Firefighters retrieved her, but she was declared dead at the hospital.

#KasargodNews, #WellAccident, #KeralaDeath, #FireRescue, #LocalNews, #TragicIncident

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia