city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Road | കോളിയടുക്കം - പെരുമ്പള റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ് ചെയ്യണമെന്ന് ആവശ്യം

Demand for Widening and Metalling of Koliyadukkam-Perumbala Road
Photo: Arranged

● റോഡിന് വീതിയില്ലാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുന്നു.
● അപകടങ്ങൾ വർധിക്കുന്നത് പതിവാണ്.
● യൂത്ത് ക്ലബ് പെരുമ്പള ജനറൽ ബോഡി യോഗത്തിൽ ആവശ്യം ഉന്നയിച്ചു

പെരുമ്പള: (KasargodVartha) കോളിയടുക്കം മുതൽ പെരുമ്പള വരെയുള്ള റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ് നടത്തണമെന്ന്  ആവശ്യം. റോഡിന് വീതിയില്ലാത്തതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുവെന്നും എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്നും യൂത്ത് ക്ലബ് പെരുമ്പള വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

വീതി കുറഞ്ഞ റോഡിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. ഇരുചക്രവാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഈ റോഡ്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. വീതി കുറവായതിനാൽ വാഹനങ്ങൾ സൈഡ് കൊടുക്കാൻ ബുദ്ധിമുട്ടുന്നതും അപകടങ്ങൾ വർധിക്കുന്നതും പതിവാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.

 Demand for Widening and Metalling of Koliyadukkam-Perumbala Road

തൃശൂരിൽ നടന്ന ആറാമത് ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ രണ്ടാം സ്ഥാനം നേടിയ രാഗേഷ് പെരുമ്പളയെയും, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സന്നദ്ധ സേവനം നടത്തിയ അഭിജിത്തിനെയും ജനറൽ ബോഡി യോഗത്തിൽ അനുമോദിച്ചു. .

ക്ലബ് പ്രസിഡന്റ് രാഗേഷ് എം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഹരീഷ് വി ആർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനീഷ് പി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ സനോജ് (പ്രസിഡന്റ്), എം ഭരത് (സെക്രട്ടറി), പി അനീഷ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

The Youth Club Perumbala annual general body meeting demanded the widening and metalling of the Koliyadukkam-Perumbala road. They highlighted the difficulties and dangers posed by the narrow road. The meeting also felicitated athletes Ragesh Perumbala and Abhijith.

#RoadWidening, #Perumbala, #Koliyadukkam, #Kasaragod, #RoadSafety, #Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia