ക്യാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തി; എന്നിട്ടും വിധി കരുണകാട്ടിയില്ല, ആബിദിന്റെ മരണത്തില്‍ വിറങ്ങലിച്ച് നാട്
Oct 21, 2019, 14:01 IST
കാസര്‍കോട്: (www.kasargodvartha.com 21.10.2019) ക്യാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തി. എന്നിട്ടും വിധി കരുണകാട്ടിയില്ല. ആബിദിന്റെ മരണത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് കൊളങ്കര നാട്. എരിയാല്‍ സി പി സി ആര്‍ ഐ കൊളങ്കരയിലെ പരേതനായ മഹ് മൂദ് - സഫിയ ദമ്പതികളുടെ മകന്‍ ആബിദ് (27) ആണ് ഞായറാഴ്ച രാത്രി ബുള്ളറ്റില്‍ ട്രാവലറിലിടിച്ച് മരണപ്പെട്ടത്.
രാത്രി കൂള്‍ബാര്‍ പൂട്ടി സുഹൃത്ത് കൊള്ളങ്കരയിലെ ജാബിറി(24)നൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു ആബിദ്. കാസര്‍കോട് നിന്നും എരിയാലിലേക്ക് പോവുകയായിരുന്ന ട്രാവലര്‍ ഇടറോഡിലേക്ക് കട്ട് ചെയ്യുമ്പോള്‍ എതിരെ വരികയായിരുന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആബിദ് മരണപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന ജാബിറിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവ് ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.
ഒന്നര വര്‍ഷം ക്യാന്‍സര്‍ ബാധിതനായി എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആബിദ് സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും ശ്രമഫലമായി ചികിത്സ പൂര്‍ത്തിയാക്കി പൂര്‍ണ ആരോഗ്യവാനായാണ് തിരിച്ചെത്തിയത്. ഇതിനു ശേഷം മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് കഫിനൊ ഹബ്ബ് എന്ന പേരില്‍ കൂള്‍ബാര്‍ നടത്തിവരികയായിരുന്നു. ബിസിനസ് മെച്ചപ്പെടാത്തതിനാല്‍ വലിയ വിഷമത്തിലായിരുന്നു ആബിദ്. ആബിദിനെ ദുരന്തം വീണ്ടും വേട്ടയാടിയത് വീട്ടുകാരെയും നാട്ടുകാരെയും സുഹൃത്തുക്കളെയും ഒരേപോലെ കണ്ണീരിലാഴ്ത്തി.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഖബറടക്കം എരിയാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. കുടുംബത്തിന്റെ അത്താണിയെയാണ് വീട്ടുകാര്‍ക്ക് നഷ്ടപ്പെട്ടത്. ഉറ്റസുഹൃത്തിന്റെ ആകസ്മികമായ മരണം ഉള്‍ക്കൊള്ളാനാകാതെ തേങ്ങുകയാണ് ഉറ്റസുഹൃത്തുക്കള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Cancer, CPCRI, Eriyal, Accident, Death, Kolangara Abid No more < !- START disable copy paste -->