city-gold-ad-for-blogger

Cultural Event | ഒരു നാട് ഒന്നാകെ ചെണ്ടക്കാരായി; മേള പെരുക്കത്തോടെ അരങ്ങേറ്റവും കുറിച്ചു

Kokkal Chendamela in Uduma showcasing traditional drumming and unity
Photo: Arranged

● കൊക്കാലിലെ 85 പേർ ചെണ്ടമേളത്തിൽ അരങ്ങേറ്റം നടത്തി
● ഷൺമുഖ ക്ലബാണ് സൗജന്യ ചെണ്ടമേള പരിശീലനം സംഘടിപ്പിച്ചത്
● നാടിന്റെ ഐക്യവും കൂട്ടായ്മയും വിളിച്ചോതുന്ന ആഘോഷമായി ഇത് മാറി

ഉദുമ: (KasargodVartha) കൊക്കാൽ ചെണ്ടമേളത്തിന്റെ ആരവങ്ങളാൽ നിറഞ്ഞുനിന്നൊരു സായാഹ്നത്തിന് സാക്ഷ്യം വഹിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും 85 ഓളം പേർ ഒത്തുചേർന്ന് ചെണ്ടമേളത്തിൽ തങ്ങളുടെ അരങ്ങേറ്റം ഗംഭീരമാക്കുകയായിരുന്നു. കൊക്കാലിലെ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം ഒരേ മനസ്സോടെ, ഒരേ താളത്തിൽ ചെണ്ട കൊട്ടി.

'ഒരു വീട്ടിൽ ഒരു ചെണ്ടമേളക്കാരൻ' എന്ന ലക്ഷ്യവുമായി ഉദുമ കൊക്കാലിലെ ഷൺമുഖ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ് ആണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. ക്ലബിന്റെ നേതൃത്വത്തിൽ സൗജന്യ ചെണ്ടമേള പരിശീലനം സംഘടിപ്പിച്ചു. സി വിശ്വനാഥൻ എന്ന ഗുരുവിന്റെ കീഴിൽ മാസങ്ങളോളം പരിശീലനം നേടിയാണ് നാട്ടുകാർ അരങ്ങേറ്റത്തിന് തയ്യാറെടുത്തത്. നിഖിൽ രാഘവൻ, അഭിഷേക്, ശിവൻ, അഭിലഷ്, നിധീഷ് തുടങ്ങിയവർ ഗുരുവിനെ സഹായിച്ചു.

ശനിയാഴ്ച വൈകുന്നേരം കൊക്കാൽ ഷൺമുഖ മഠത്തിലായിരുന്നു അരങ്ങേറ്റ ചടങ്ങ്. കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, വരദരാജ മടയൻ, കുഞ്ഞിക്കണ്ണൻ കാർന്നവർ, പി.വി.ബാലകൃഷ്ണൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. 

ഷൺമുഖ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ് ഭാരവാഹികളായ മുരളീധരൻ കൊക്കാൽ , സുനിൽ കൊങ്ങിണിയാൻ, സന്തോഷ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചെണ്ടമേള അരങ്ങേറ്റം നാടിന്റെ ഐക്യവും കൂട്ടായ്മയും വിളിച്ചോതുന്ന ഒരു ആഘോഷമായി ഇത് മാറി.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Kokkal Chembamela in Uduma brought 85 participants together in a spectacular show of unity, led by Shanmug Arts and Sports Club. The event highlighted community bonding and the power of traditional drumming.

#KokkalChembamela #UnityInCulture #TraditionalDrumming #CommunityCelebration #KasargodFestivals #KochalaFest

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia