Village office | കാസർകോട്ടെ മികച്ച വിലേജ് ഓഫീസ് അവാർഡ് തിളക്കത്തിൽ കോയിപ്പാടി
Mar 9, 2024, 15:29 IST
കുമ്പള: (KasargodVartha) ജില്ലയിലെ മികച്ച വിലേജ് ഓഫീസ് അവാർഡ് തിളക്കത്തിൽ കോയിപ്പാടി വിലേജ് ഓഫീസ്. മൊഗ്രാൽ, ഇച്ചിലമ്പാടി വിലേജുകൾ അടങ്ങുന്ന ഗ്രൂപ് വിലേജ് ഓഫീസ് ആണ് കോയിപ്പാടി. പൊതുജനത്തിന് കൃത്യസമയത്ത് കാര്യങ്ങൾ ചെയ്തുകൊടുക്കുന്നത് പരിഗണിച്ചാണ് അവാർഡിന് അർഹമാക്കിയത്.
പരിമിത സൗകര്യങ്ങൾക്ക് ഉള്ളിൽ നിന്നാണ് അവാർഡ് നേട്ടമെന്നത് പ്രത്യേകതയാണ്. വിലേജ് ഓഫീസറായിരുന്ന പി എ മുഹമ്മദ് ഹാരിസ് നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് അംഗീകാരത്തിന് വഴിയൊരുക്കിയത്. ജീവനക്കാരുടെ കൂട്ടായ്മയോടെയുള്ള പ്രവർത്തനവും പഞ്ചായതിന്റെയും പൊതുജനത്തിന്റെയും നിർലോഭമായ സഹകരണവുമെല്ലാം കരുത്തായി.
നേരത്തെ കുഡ്‌ലു വിലേജ് ഓഫീസറായും മുഹമ്മദ് ഹാരിസ് സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ജില്ലയിലെ മികച്ച വിലേജ് ഓഫീസർക്കുള്ള അവാർഡും തേടിയെത്തിയിരുന്നു. കോയിപ്പാടി വിലേജിനുള്ള അവാർഡ് നേട്ടത്തോടൊപ്പം ഇപ്പോൾ മഞ്ചേശ്വരം തഹസിൽദാറായി സ്ഥാനക്കയറ്റം ലഭിച്ചതും ഇദ്ദേഹത്തിന് ഇരട്ടി സന്തോഷമായി.
Keywords: Village office, Malayalam News, Koipady, News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Koipady selected as best village office in district. < !- START disable copy paste -->