city-gold-ad-for-blogger

ദേശസല്‍കൃത ബാങ്കുകള്‍ സമ്പന്നരുടെ ഏജന്റുമാര്‍: കോടിയേരി

ദേശസല്‍കൃത ബാങ്കുകള്‍ സമ്പന്നരുടെ ഏജന്റുമാര്‍: കോടിയേരി
ചെറുവത്തൂര്‍: ദേശസാത്കൃത ബാങ്കുകള്‍ സമ്പന്നവര്‍ഗത്തിന്റെ ഏജന്റുമാരാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊടക്കാട് സര്‍വീസ്‌സഹകരണ ബാങ്ക് വജ്രജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിക്ഷേപത്തിന്റെ 50 ശതമാനംപോലും വായ്പ നല്‍കാന്‍ ദേശസാത്കൃതബാങ്കുകള്‍ മടിക്കുമ്പോള്‍ കേരളത്തിലെ സഹകരണബാങ്കുകള്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നു കോടിയേരി പറഞ്ഞു.

കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. സര്‍വീസില്‍നിന്ന് വിരമിച്ച അസി. സെക്രട്ടറി ഇ. കുഞ്ഞിരാമന് കോടിയേരി ഉപഹാരം നല്‍കി. ബാങ്ക് സ്ഥാപക പ്രസിഡന്റ് പി.പി. കുമാരന്‍, സെക്രട്ടറി പുന്നക്കോടന്‍ കുഞ്ഞിരാമന്‍ എന്നിവരുടെ ഛായാചിത്രം മുന്‍ എം.എല്‍.എ. കെ.പി.സതീഷ്ചന്ദ്രന്‍ അനാച്ഛാദനംചെയ്തു. പി.പി.സുകുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വജ്രജൂബിലി സ്മരണക്കായി പണിത മന്ദിരത്തില്‍ കൗണ്ടര്‍ കടന്നപ്പള്ളി രാമചന്ദ്രനും കമ്പ്യൂട്ടര്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.യും ലോക്കര്‍ സൗകര്യം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവിയും സ്‌ട്രോങ്ങ് റൂം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദനും ഉദ്ഘാടനം ചെയ്തു. വായ്പാവിതരണം ജില്ലാ സഹകരണബാങ്ക് ജനറല്‍ മാനേജര്‍ എ.അനില്‍കുമാറും, നിക്ഷേപംസ്വീകരിക്കല്‍ എം.വി.കോമന്‍ നമ്പ്യാരും നിര്‍വഹിച്ചു.

ബാങ്കിന്റെ വളര്‍ച്ചയില്‍ സേവനം ചെയ്ത സഹകാരികളെയും ജീവനക്കാരെയും ആദരിച്ചു. ആദരം ഏറ്റുവാങ്ങിയവരെ കെ.പ്രഭാകരന്‍ പരിചയപ്പെടുത്തി. ബാങ്ക് പ്രസിഡന്റ് പി.രാമചന്ദ്രന്‍ സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ കെ.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Keywords:  Cheruvathur, Kodiyeri Balakrishnan, Bank, Kasaragod, Agent 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia