പാര്‍ട്ടിയെ വെല്ലുവിളിച്ച് ചെങ്കൊടിക്ക് മുകളില്‍ പറക്കാന്‍ ആരെയും അനുവദിക്കില്ല: കോടിയേരി ബാലകൃഷ്ണന്‍
Aug 29, 2016, 23:08 IST
കുറ്റിക്കോല്‍: (www.kasargodvartha.com 29/08/2016) പാര്‍ട്ടിയെ വെല്ലുവിളിച്ച് ചെങ്കൊടിക്ക് മുകളില്‍ പറക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബേഡകം ഏരിയയിലെ വിമതര്‍ സി പി ഐയില്‍ ചേര്‍ന്നതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാന്‍ കുറ്റിക്കോലില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരോ പാര്‍ട്ടി പ്രവര്‍ത്തകന്റെയും സ്ഥാനം ചെങ്കൊടിക്ക് താഴെയാണ്. വ്യക്തികള്‍ക്ക് പിന്നിലല്ല പാര്‍ട്ടിക്ക് പിന്നിലാണ് സഖാക്കള്‍ അണിനിരക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുണ്ടാവുമ്പോള്‍ മാത്രമാണ് വ്യക്തികള്‍ക്ക് പ്രാധാന്യം ഉണ്ടാവുന്നതെന്നും പാര്‍ട്ടി ഇല്ലാതായാല്‍ വ്യക്തികള്‍ പൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഗോപാലന്‍ മാസ്റ്റര്‍ താന്‍ ആനയാണെന്ന് കരുതി കുറേ പേര്‍ കൂടെ വരും എന്ന ധാരണയിലാണ്. ചില പാര്‍ട്ടി ആനയെ കിട്ടി എന്ന വിശ്വാസത്തിലും. എന്നാല്‍ കിട്ടിയത് കുഴിയാനയാണെന്ന് വൈകാതെ അവര്‍ക്ക് ബോധ്യമാവും. ആര് പാര്‍ട്ടിയില്‍ നിന്നു പോയാലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. കോടിയേരി ബാലകൃഷ്ണന്‍ പോയാലും പാര്‍ട്ടിക്ക് ഒന്നും നഷ്ടപ്പെടില്ല. സ്വന്തം താല്‍പര്യങ്ങള്‍ക്ക് പകരം പാര്‍ട്ടിയെ പരിഗണിക്കുന്നവര്‍ക്കുമാത്രമെ ജീവിതാവസാനം വരെ പാര്‍ട്ടിയോടൊപ്പം നില്‍ക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
ടി അപ്പ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എം പി, മുന്‍ എം എല്‍ എമാരായ പി രാഘവന്‍, സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords : Kuttikol, CPM, CPI, Kodiyeri Balakrishnan, Inauguration, Kasaragod, Bedakam.