city-gold-ad-for-blogger
Aster MIMS 10/10/2023

ലീഗുമായി എല്‍ഡിഎഫ് ധാരണയുണ്ടാക്കിയെന്ന് ആരോപിച്ച് ബിജെപിയും ബിജെപി ജയിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രചരിപ്പിച്ച് മുസ്ലീം ലീഗും വോട്ട് തേടുന്നു; മഞ്ചേശ്വരത്തെ മത്സരം മതനിരപേക്ഷതയും വര്‍ഗീയതയും തമ്മിൽ: കോടിയേരി

മഞ്ചേശ്വരം: (www.kasargodvartha.com 10.10.2019) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉജ്വലവിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മതനിരപേക്ഷതയും വര്‍ഗീയതയും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടുന്നത്. 2006ലെ തെരഞ്ഞെടുപ്പുഫലം ആവര്‍ത്തിക്കും. എല്‍ഡിഎഫ് ഗംഭീര വിജയം നേടും. ഇത് തിരിച്ചറിഞ്ഞ് യുഡിഎഫും ബിജെപിയും വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് നേട്ടമുണ്ടാക്കാനുള്ള ഇരുകൂട്ടരുടെയും ശ്രമം മഞ്ചേശ്വരത്ത് വിലപോവില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൊസങ്കടിയില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ലീഗുമായി എല്‍ഡിഎഫ് ധാരണയുണ്ടാക്കിയെന്ന് ആരോപിച്ച് ബിജെപിയും ബിജെപി ജയിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രചരിപ്പിച്ച് മുസ്ലീം ലീഗും വോട്ട് തേടുന്നു; മഞ്ചേശ്വരത്തെ മത്സരം മതനിരപേക്ഷതയും വര്‍ഗീയതയും തമ്മിൽ: കോടിയേരി

എം ശങ്കര്‍ റൈ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാണ്. ജനങ്ങള്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വീകാര്യത യുഡിഎഫിലും ബിജെപിയിലും ഒരുപോലെ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ബിജെപി ജയിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രചരിപ്പിച്ചാണ് മുസ്ലീംലീഗും കോണ്‍ഗ്രസും വോട്ടുതേടുന്നത്. ലീഗുമായി എല്‍ഡിഎഫ് ധാരണയുണ്ടാക്കിയെന്നാണ് ബിജെപിയുടെ പ്രചാരണം. രണ്ടും വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ്. ആര്‍എസ്എസുമായി ഒത്തുകളിക്കുന്നത് കോണ്‍ഗ്രസും മുസ്ലീംലീഗുമാണ്.

കൂത്തുപറമ്പ് തൊക്കിലങ്ങാടി സ്‌കൂള്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ മൂന്ന് ആര്‍എസ്എസുകാരെ വിജയിപ്പിച്ചത് ഇതിന് തെളിവാണ്. സത്യന്‍, മനോജ്, ബാബു എന്നീ ആര്‍എസ്എസുകാരെയാണ് ജയിപ്പിച്ചത്. കോണ്‍ഗ്രസിന് 210 വോട്ടുണ്ട്. ബിജെപിക്ക് കേവലം 70 വോട്ടും. എന്നിട്ടും മൂന്ന് ആര്‍എഎസ്എസുകാര്‍ വിജയിച്ചു. ഇത് തെളിയിച്ചാല്‍ രാഷ്ട്രീയം വിടുമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്.

ആ അഭിപ്രായത്തില്‍ മുല്ലപ്പള്ളി ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ച കോടിയേരി ഇക്കാര്യത്തില്‍ ജനങ്ങളോട് മാപ്പ് പറയാന്‍ അദ്ദേഹം തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ നടുവിലില്‍ ആര്‍എസ്എസിന്റെ പദസഞ്ചലനത്തിന് ഭൂമി വിട്ടുകൊടുത്തത് മുസ്ലീം ലീഗാണ്. ഇവരാണ് ഇല്ലാത്ത ബന്ധം ആരോപിച്ച് മഞ്ചേശ്വരത്ത് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.

ശബരിമല ഈ തെരഞ്ഞെടുപ്പില്‍ വിഷയമേയല്ല. മഞ്ചേശ്വരത്ത് ഇത് ചര്‍ച്ചയാക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നത് വര്‍ഗീയ വേര്‍തിരിവുണ്ടാക്കി നേട്ടമുണ്ടാക്കാനാണ്. റിവ്യൂ ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി പുറപ്പെടുവിക്കുന്ന വിധി സര്‍ക്കാര്‍ നടപ്പിലാക്കും. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടതി വിധി സമ്പാദിച്ചത് സംഘപരിവാര്‍ ബന്ധമുള്ളവരാണ്. ഈ വസ്തുതകളെല്ലാം ജനം മനസിലാക്കിയതാണ്.

നിലവില്‍ ശബരിമലയില്‍ ഒരു പ്രശ്‌നവുമില്ല. ശബരിമലയെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസിനെ അനുവദിക്കില്ല. ഭരണഘടനാ ബഞ്ചിന്റെ വിധിയെ നിയമസഭയില്‍ നിയമം കൊണ്ടുവന്നു മറികടക്കാനാവില്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത്തരം പ്രചാരണങ്ങളൊന്നും മഞ്ചേശ്വരത്ത് വിലപ്പോവില്ല- ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, Manjeshwaram, news, LDF, BJP, Muslim-league, Kodiyeri Balakrishnan, CPM, UDF, Kodiyeri against BJP and Muslim League 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL