city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊടവലം ശ്രീ മഹാവിഷ്ണുക്ഷേത്രം പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം 24 മുതല്‍ 29 വരെ

പുല്ലൂര്‍: (www.kasargodvartha.com 22/04/2016) 1800 വര്‍ഷം പഴക്കമുള്ള കൊടവലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ രണ്ടാം ഘട്ട പുനപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം ഏപ്രില്‍ 24 മുതല്‍ 29 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ടാംഘട്ട പുനരുദ്ധാരണത്തിന്റെ ഭാഗമായി കൊടവലത്ത് ഭഗവതി കാവ്, പന്നിക്കൂര്‍ ചാമുണ്ഡിയമ്മ ദേവസ്ഥാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കി ബ്രഹ്മശ്രീ ഇരിവല്‍ കേശവ തന്ത്രികളുടെ കാര്‍മികത്വത്തില്‍ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം നടക്കുന്നത്.

24ന് രാവിലെ എട്ട് മണിക്ക് കൊടവലം പരിസരത്തെ വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് സംഗമം ക്ലബ്ബ് പരിസരത്ത് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇരിവല്‍ കേശവതന്ത്രികള്‍ക്ക് പൂര്‍ണകുംഭത്തോടെ ആചാര്യവരവേല്‍പ്പ് നടക്കും. 25ന് രാത്രി ഏഴ് മണിക്ക് നടക്കുന്ന ആധ്യാത്മിക സദസ്സില്‍ ചിന്‍മയാമിഷന്‍ കേരള ഘടകം അധ്യക്ഷന്‍ സംപൂജ്യ സ്വാമി വിവിക്താനന്ദ സരസ്വതി ആധ്യാത്മിക പ്രഭാഷണം നടത്തും. ഇരിവല്‍ കേശവതന്ത്രി, മധുരമ്പാടി പത്മനാഭ തന്ത്രി, രാധാകൃഷ്ണന്‍ നരിക്കോട് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. രാത്രി എട്ട് മണിക്ക് സംഗീതസുധ, തുടര്‍ന്ന് ഭരതനാട്യം.

കൊടവലം ശ്രീ മഹാവിഷ്ണുക്ഷേത്രം പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം 24 മുതല്‍ 29 വരെ26ന് വൈകുന്നേരം ആറു മണിക്ക് കൊടവലം ശ്രീ മഹാവിഷ്ണു ക്ഷേത്ര ഭജനസമിതിയുടെ ഭജന. രാത്രി എട്ട് മണിക്ക് സംഗമം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. 27ന് രാവിലെ എട്ട് മണിക്ക് അരയാല്‍ത്തറയില്‍ അശ്വരഥ ഷോഢശ സംസ്‌കാരക്രിയകള്‍, ശാസ്താ ക്ഷേത്രത്തില്‍ മുഖമണ്ഡപ സമര്‍പണം, അരയാലിന് ഉപനയന കര്‍മം, വിവാഹകര്‍മം എന്നിവ നടക്കും. തുടര്‍ന്ന് അന്നദാനം. രാത്രി ഏഴ് മണിക്ക് ടിപി സോമശേഖരനും സംഘവും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി. രാത്രി ഒമ്പത് മണിക്ക് എക്കാല്‍ നവശക്തി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികള്‍.

28ന് രാത്രി ഏഴ് മണിക്ക് വാഴക്കോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഭജനസമിതി അവതരിപ്പിക്കുന്ന ഭജന. 29ന് രാവിലെ അഞ്ച് മണിക്ക് മഹാഗണപതിഹോമം. 11.22 മുതല്‍ 1.26 വരെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠാ കര്‍മം. തുടര്‍ന്ന് അന്നദാനം. എ വേലായുധന്‍, എ ദാമോദരന്‍നായര്‍, ടി പി രാമചന്ദ്രന്‍, ടി പി ശ്രീനിവാസന്‍ മാസ്റ്റര്‍, ഇ അമ്പൂഞ്ഞി, കെ വി ദാമോദരന്‍, പത്മനാഭന്‍ കക്കൂത്തില്‍, ദിവാകരന്‍ നെല്ലിത്തറ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords : Pullur, Temple fest, Press meet, Programme, Inauguration, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia