കൊച്ചുവേളി ഇന്‍ഡോര്‍ സമ്മര്‍ സ്‌പെഷല്‍ ട്രെയിന്‍ എല്ലാ വെള്ളിയാഴ്ചയും
Apr 13, 2015, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 13/04/2015) യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളിയില്‍ നിന്നും കൊങ്കണ്‍ വഴി ഇന്‍ഡോറിലേക്ക് വെള്ളിയാഴ്ചതോറും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 17 മുതല്‍ ജൂണ്‍ അഞ്ച് വരെയാണ് സര്‍വീസ് നടത്തുക.
കൊച്ചുവേളിയില്‍ നിന്നും രാവിലെ 11 മണിക്ക് പുറപ്പെടുന്ന 09309 ന. ട്രെയിന്‍ ഇന്‍ഡോറില്‍ ഞായറാഴ്ച രാവിലെ 5.15ന് എത്തിച്ചേരും. പനവേലുവഴിയാണ് പോകുന്നത്. 14 മുതല്‍ എല്ലാ ചൊവ്വാഴ്ചയും ഇന്‍ഡോറില്‍ നിന്നും രാത്രി 9.05 പുറപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് 7.10 കൊച്ചുവേളിയില്‍ എത്തിച്ചേരും.
കേരളത്തില്‍ കായംകുളം, ആലപ്പുഴ, എറണാകുളം ജം., ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. റിസെര്‍വേഷന്‍ ആരംഭിച്ചെന്നു അധികൃര്‍ അറിയിച്ചു.
കൊച്ചുവേളിയില്‍ നിന്നും രാവിലെ 11 മണിക്ക് പുറപ്പെടുന്ന 09309 ന. ട്രെയിന്‍ ഇന്‍ഡോറില്‍ ഞായറാഴ്ച രാവിലെ 5.15ന് എത്തിച്ചേരും. പനവേലുവഴിയാണ് പോകുന്നത്. 14 മുതല്‍ എല്ലാ ചൊവ്വാഴ്ചയും ഇന്‍ഡോറില്‍ നിന്നും രാത്രി 9.05 പുറപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് 7.10 കൊച്ചുവേളിയില്‍ എത്തിച്ചേരും.

Keywords : Train, Kasaragod, Kerala, Railway, Kochuveli Express, Stop.