city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Record | കൊച്ചുമിടുക്കൻ ഖാലിദ് ബിൻ അബ്ദുല്ലയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സുവർണ നേട്ടം

 Khalid Bin Abdullah receiving Indian Book of Records award for memory skills
Photo: Arranged

● 6 വയസ്സിലും 10 മാസവും പ്രായമുള്ള ഖാലിദ് 58 രാജ്യങ്ങളുടെ പതാകകളും 15 രാജ്യങ്ങളുടെ ഭൂപടവും തിരിച്ചറിഞ്ഞു
● 2024 നവംബർ എട്ടിന് നടന്ന ഈ പ്രകടനമാണ് ഇപ്പോൾ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം നേടിയിരിക്കുന്നത്.
● പള്ളിക്കരയിലെ അബ്ദുല്ല - കളനാട്ടെ റൗള അബൂബക്കർ ഹാജിയുടെ മകൾ ഫാത്തിമത്ത് സജീറ ദമ്പതികളുടെ മകനാണ്. 

കാസർകോട്: (KasargodVartha) കൊച്ചുപ്രതിഭ ഖാലിദ് ബിൻ അബ്ദുല്ല ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി നാടിന് അഭിമാനമായി. ഷാർജ പേസ് ഇന്റർനാഷണൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഖാലിദ്, തന്റെ അസാമാന്യ ഓർമശക്തിയും പരിജ്ഞാനവും കൊണ്ടാണ് റെക്കോർഡ് കുറിച്ചത്. 

പള്ളിക്കരയിലെ അബ്ദുല്ല - കളനാട്ടെ റൗള അബൂബക്കർ ഹാജിയുടെ മകൾ ഫാത്തിമത്ത് സജീറ ദമ്പതികളുടെ മകനാണ്. വെറും ആറ് വയസും പത്ത് മാസവും പ്രായമുള്ളപ്പോൾ ഖാലിദ്, രണ്ട് മിനിറ്റും പതിനെട്ട് സെക്കൻഡും കൊണ്ട് 15 രാജ്യങ്ങളുടെ ഭൂപടങ്ങളും 58 രാജ്യങ്ങളുടെ പതാകകളും കൃത്യമായി തിരിച്ചറിഞ്ഞാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. 2024 നവംബർ എട്ടിന് നടന്ന ഈ പ്രകടനമാണ് ഇപ്പോൾ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം നേടിയിരിക്കുന്നത്. ഈ നേട്ടത്തോടെ ഖാലിദ് 'ഐബിആർ അച്ചീവർ' എന്ന ബഹുമതിയും സ്വന്തമാക്കി.

kochimidukkan khalid bin abdullah achieves golden feat in

ഷാർജ പേസ് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പേസ് ഡയറക്ടർ പി എ സൽമാൻ ഇബ്രാഹിമിൽ നിന്നാണ് ഖാലിദ് അവാർഡ് ഏറ്റുവാങ്ങിയത്. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മുഹ്‌സിൻ കട്ടയത്ത്, വൈസ് പ്രിൻസിപ്പൽ പ്രിയ, ഹെഡ് മിസ്ട്രസ് സജിദ ജമാൽ എന്നിവരും സന്നിഹിതരായിരുന്നു.

ഖാലിദിന്റെ ഈ ഉജ്വല നേട്ടം സ്കൂളിനും കുടുംബത്തിനും നാടിനും ഒരുപോലെ അഭിമാനമുണ്ടാക്കി.

#KhalidBinAbdullah #IndianBookOfRecords #MemorySkills #SharjahNews #PaceInternationalSchool #RecordAchievement



 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia