കാസർകോടിനെ അടുത്തറിയാൻ പുതിയ ക്യാമ്പയിനുമായി ഭരണകൂടം; കാസർകോട് സാരി പരിചയപ്പെടുത്തി കളക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു
● കാസർകോടിന്റെ ചരിത്രം, സംസ്കാരം, കലാരൂപങ്ങൾ, രുചിക്കൂട്ടുകൾ എന്നിവ പദ്ധതിയിലൂടെ പരിചയപ്പെടുത്തും
● ആഴ്ചയിൽ രണ്ട് ദിവസം കളക്ടറുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ വിവരങ്ങൾ പങ്കുവെക്കും
● മലയാളം, ഇംഗ്ലീഷ്, കന്നഡ എന്നീ മൂന്ന് ഭാഷകളിലായാണ് വിവരങ്ങൾ നൽകുന്നത്
● ഡിടിപിസി, ഐ ആൻഡ് പിആർഡി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ
കാസർകോട്: (KasargodVartha) ജില്ലയുടെ ചരിത്രവും സംസ്കാരവും ആഘോഷങ്ങളും തനത് കലാരൂപങ്ങളും ടൂറിസം കേന്ദ്രങ്ങളും രുചിക്കൂട്ടുകളുമെല്ലാം അടുത്തറിയാൻ അവസരമൊരുക്കുന്ന 'കാസർകോടിനെ അറിയാൻ' ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ജിഐ ടാഗ് ലഭിച്ച ജില്ലയുടെ തനത് കൈത്തറി ഉൽപ്പന്നമായ കാസർകോട് സാരി പരിചയപ്പെടുത്തി ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് ക്യാമ്പയിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ലക്ഷ്യം രാജ്യാന്തര പ്രചാരണം
ജില്ലയുടെ വൈവിധ്യങ്ങൾ രാജ്യാന്തര തലത്തിൽ പ്രചരിപ്പിക്കുകയും അതിലൂടെ ജില്ലയ്ക്ക് പുറത്തുള്ളവരെ കാസർകോടിൻ്റെ പ്രത്യേകതകൾ അടുത്തറിയാനും ആസ്വദിക്കാനും പ്രേരിപ്പിക്കുകയുമാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് പറഞ്ഞു.

ആഴ്ചയിൽ രണ്ട് ദിവസം
ക്യാമ്പയിൻ്റെ ഭാഗമായി ആഴ്ചയിൽ രണ്ട് ദിവസം ജില്ലയുടെ ഏതെങ്കിലും പ്രത്യേകതകൾ മലയാളം, ഇംഗ്ലീഷ്, കന്നഡ ഭാഷകളിലായി ജില്ലാ കളക്ടറുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെ പരിചയപ്പെടുത്തും. കാസർകോടിൻ്റെ പ്രത്യേകതകൾ പൊതുജനങ്ങൾക്ക് കമൻ്റിലൂടെ ശ്രദ്ധയിൽ കൊണ്ടുവരാനും നിർദേശങ്ങൾ നൽകാനും ഇതിൽ അവസരമുണ്ടാകും.

സംയുക്ത സംരംഭം
ജില്ലാ ഭരണ സംവിധാനത്തിൻ്റെ നേതൃത്വത്തിൽ ഡിടിപിസി, ഐ ആൻഡ് പിആർഡി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: Kasaragod District Collector Sreedhanya Suresh inaugurated the 'Know Your Kasaragod' campaign by introducing the GI-tagged Kasaragod Saree to promote the district's tourism and heritage globally.
#KasargodVartha #KnowYourKasaragod #Kasaragod #KasaragodSaree #SreedhanyaSuresh #KeralaTourism #DistrictCollector #MalayalamNews #AparnaNews






