മതം പ്രമാണങ്ങളില്‍ നിന്നും പഠിക്കുന്നതിന് പകരം ഇന്റര്‍നെറ്റില്‍ നിന്നും പഠിച്ചത് വിദ്വേഷ പ്രചാരത്തിന് കാരണമാകുന്നു: കെ എന്‍ എം
Sep 10, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 10.09.2016) സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ദയും വളരാന്‍ സാഹചര്യമൊരുക്കുന്ന വാദങ്ങള്‍ സൃഷ്ടിക്കുന്നവരെയും അത് പ്രചാരം ചെയ്യുന്നവരെയും കരുതിയിരിക്കണമെന്ന് കെ എന്‍ എം മണ്ഡലം എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.
അന്യ സമുദായത്തില്‍ പെട്ടവരോട് സംസാരിക്കരുതെന്നും ഒന്നിച്ച് ഭക്ഷണം കഴിക്കരുതെന്നും പറയുന്നത് ആത്മീയ തീവ്രത മൂലമാണ്. ഇസ്ലാമിനെയും സലഫികളെയും സമൂഹ മധ്യേ തെറ്റിദ്ധരിപ്പിക്കലാണ് ഇവരുടെ ഉദ്ദേശം. പ്രവാചക ജീവിതത്തിന്റെ ഭൂരിഭാഗവും ബഹുസ്വര സമൂഹത്തില്‍ ജീവിച്ച് അന്യ സമുദായത്തിലെ അംഗങ്ങളോട് സഹവര്‍ത്തിച്ചായിരുന്നു.
മഹാനായ മാലിക് ദീനാര്‍ നമ്മുടെ നാട്ടില്‍ വന്ന് ഇതര സമൂഹങ്ങളോട് പെരുമാറിയ രീതിയെങ്കിലും ഇവര്‍ പഠിച്ചിരുന്നെങ്കില്‍ ഇക്കൂട്ടര്‍ ഇങ്ങനെ പ്രചരിപ്പിക്കുമായിരുന്നില്ല. മതം പ്രമാണങ്ങളില്‍ നിന്ന് പഠിക്കുന്നതിന് പകരം നെറ്റില്‍ നിന്നും പഠിച്ചതാണ് ഈ വിദ്വേഷ പ്രചാരത്തിന് കാരണമെന്നും യോഗം ചൂണ്ടിക്കാട്ടി.
കെ എന്‍ എം ജില്ലാ സെക്രട്ടറി ഹാരിസ് ചേരൂര്‍, മുഹമ്മദ് കുഞ്ഞി കനിയടുക്കം, അബ്ദുല്‍ ഹമീദ് കെ എം, ഇബ്രാഹിം കാലിക്കറ്റ്, അസീസ് പൊവ്വല്‍, മൊയ്തീന്‍ കാവുങ്കാല്‍, ഹാഷിം കൊല്ലംപാടി സംബന്ധിച്ചു.
Keywords : Kasaragod, Meeting, Inauguration, Kerala Nadvathul Mujahideen, Terrorism.