വിദ്വേഷം ഉല്‍പ്പാദിപ്പിക്കുന്ന പ്രസംഗങ്ങള്‍ നാടിനാപത്ത്: കെ എന്‍ എം
Sep 6, 2016, 09:37 IST
പടന്ന:(www.kasargodvartha.com 06.09.2016) വ്യത്യസ്ത ആശയങ്ങള്‍ വെച്ച് പുലര്‍ത്തുന്നവര്‍ ഒന്നിച്ചു നിന്ന് സമരം ചെയ്ത് നേടിയെടുത്ത സ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കുന്ന രാജ്യത്ത് പരസ്പരം വിദ്വേഷം ഉല്‍പാദിപ്പിക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്നതില്‍ നിന്ന് രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ വിട്ട് നില്‍ക്കണമെന്ന് കെ എന്‍ എം തൃക്കരിപ്പൂര്‍ മണ്ഡലം പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു. ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ കാലമത്രയും പുലര്‍ത്തിപ്പോന്ന മനുഷ്യ സൗഹാര്‍ദത്തിന് കോട്ടംതട്ടലാകും ഇതുമൂലം സംഭവിക്കുക.
അയല്‍പക്കത്തെ ആളുകള്‍ പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചു ഭക്ഷണം കഴിക്കുന്നവന്‍ എന്നില്‍ പെട്ടവനല്ല എന്ന് പഠിപ്പിച്ച പ്രവാചകന്‍ അയല്‍പക്കത്തെ വീടുകള്‍ മതമുള്ളവന്റെയും ഇല്ലാത്തവന്റെയുമാണെന്ന് കൂടി കാണിച്ചു തന്നു. ഖുര്‍ആനിലെ ചില പദങ്ങളെ ദുര്‍വ്യാഖ്യാനം നടത്തി ഇക്കാലം വരെയില്ലാത്ത പുതിയ വാദങ്ങള്‍ കൊണ്ടു വരുന്നവരെ ജാഗ്രതയോടെ കാണണമെന്നും സംഗമം ആവശ്യപ്പെട്ടു.
വെറുപ്പും വിദ്വേഷവും കൂടാനേ ഇത് ഉപകരിക്കൂ. പ്രത്യേകിച്ചും മതം പറയുന്നവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇസ്ലാം സഹജീവികളോട് കരുണയോടെ പെരുമാറാന്‍ പഠിപ്പിച്ച സംഹിതയാണ്. ഇതര മതസ്ഥരോട് പ്രവാചകന്‍ തന്റെ ജീവിത കാലത്ത് കരുണയോടെ സഹവര്‍ത്തിച്ച ഒരു പാട് ഉദാഹരണങ്ങള്‍ നമുക്ക് ചരിത്രത്തില്‍ വായിക്കാം. ഇതിനെതിരെ പറയുന്നവര്‍ വെറുപ്പിന്റെ പ്രത്യയ ശാസ്ത്രമാണ് പ്രചരിപ്പിക്കുന്നത്.
ഭീകരതക്കെതിരെ കെ എന്‍ എം സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായി നടത്തുന്ന ജില്ലാ സെമിനാറിന്റെ ഭാഗമായ സംഗമം കെ എന്‍ എം ജില്ലാ സെക്രട്ടറി ഹാരിസ് ചേരൂര്‍ ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ എ പി അധ്യക്ഷനായി. അബ്ദുല്‍ ലത്വീഫ് പടന്ന, ഇസ്മാഈല്‍ പടന്ന, മുനീര്‍ കടപ്പുറം, ഹാരിസ് അണങ്കൂര്‍, ഇബ്രാഹിം ഇളംബച്ചി പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍: അബ്ദുല്‍ ലത്വീഫ് പടന്ന (ചെയര്‍മാന്‍), ഹര്‍ഷദ് പടന്ന (ജനറല്‍ കണ്‍വീനര്‍), ഇസ്മാഈല്‍ (ട്രഷറര്‍), സൈനുദ്ദീന്‍ എ പി (ഫൈനാന്‍സ്), മുഹമ്മദലി (ദഹവത്ത്), ഇബ്രാഹിം (പബ്ലിസിറ്റി).
Keywords: Kasaragod, Padanna, KNM, Islam, Inauguration, Trikkaripur, Terrorism, Meeting, Welcome Troop, District Seminar.
സ്വാഗത സംഘം ഭാരവാഹികള്‍: അബ്ദുല്‍ ലത്വീഫ് പടന്ന (ചെയര്‍മാന്‍), ഹര്‍ഷദ് പടന്ന (ജനറല്‍ കണ്‍വീനര്‍), ഇസ്മാഈല്‍ (ട്രഷറര്‍), സൈനുദ്ദീന്‍ എ പി (ഫൈനാന്‍സ്), മുഹമ്മദലി (ദഹവത്ത്), ഇബ്രാഹിം (പബ്ലിസിറ്റി).
Keywords: Kasaragod, Padanna, KNM, Islam, Inauguration, Trikkaripur, Terrorism, Meeting, Welcome Troop, District Seminar.