city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഏകസിവില്‍ കോഡ് രാജ്യത്ത് സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കും: കെ എന്‍ എം

കാസര്‍കോട്: (www.kasargodvartha.com 10.10.2016) വ്യത്യസ്ഥ കര്‍മങ്ങളും ആചാരങ്ങളും അവരവരുടെ വിശ്വാസം അനുസരിച്ച് അനുഷ്ഠിക്കാന്‍ അനുവദിച്ച ഒരു രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പിലാക്കാനുള്ള ശ്രമം നിലവിലെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനേ ഉപകരിക്കൂ എന്നും ഇതിനെതിരെ മതേതര സമൂഹം കൂട്ടായി പ്രതികരിക്കേണ്ടതുണ്ടെന്നും കെ എന്‍ എം പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് സൈനുദ്ദീന്‍ എ പി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹാരിസ് ചേരൂര്‍ അധ്യക്ഷത വഹിച്ചു.

കാലങ്ങളിത്രയും രാജ്യം നിര്‍ലോഭം തുടര്‍ന്ന സംവിധാനങ്ങളെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് ദുരുദ്ദേശപരമാണ്. രാജ്യത്തെ ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ അരക്ഷിതാവസ്ഥയില്‍ നിര്‍ത്തി തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള ശ്രമങ്ങളാണിത്. പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ഏകസിവില്‍ കോഡ് വിഷയം കൊണ്ട് വരുന്നത് തങ്ങളുടെ ജനദ്രോഹപരമായ നയങ്ങളെ മറച്ചുവെക്കാനാണ്.

ഇഷ്ടമുള്ള സംഹിതയനുസരിച്ച് ജീവിക്കാന്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് ഭരണഘടന അനുവദിച്ച സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റമാണിതെന്നും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതൃത്വം ഒന്നിച്ചു നിന്ന് ഈ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്നും സംഗമം കൂട്ടിച്ചേര്‍ത്തു. അബ്ദുല്‍ സത്താര്‍ മീരാന്‍, ഹാരിസ് അണങ്കൂര്‍, അബ്ദുല്‍ ഹമീദ് കെ എം, അസീസ് പൊവ്വല്‍, മുഹമ്മദലി റെഡ് വുഡ്, അക്ബര്‍ എ ജി, അഷറഫ് ഉപ്പള, ഹാഷിം കൊല്ലംപാടി പ്രസംഗിച്ചു.

ഏകസിവില്‍ കോഡ് രാജ്യത്ത് സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കും: കെ എന്‍ എം

Keywords : Kasaragod, Programme, Inauguration, KNM meeting, Uniform Civil Code.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia