Teacher Award | അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്‌സ് ഫെഡറേഷൻ്റെ ആചാര്യ ശ്രേഷ്ഠ പുരസ്കാരം കെഎൻ സുനിൽ കുമാറിന് സമ്മാനിച്ചു

● തൊടുപുഴയിൽ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ പുരസ്കാരം സമ്മാനിച്ചു.
● കെ.എൻ. സുനിൽ കുമാർ ഇതിനോടകം നിരവധി ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
● എറണാകുളം വടക്കൻ പറവൂർ ആലങ്ങാട് സ്വദേശിയാണ് സുനിൽകുമാർ.
കാസർകോട്: (KasargodVartha) കേരളത്തിലെ മികച്ച അധ്യാപകനുള്ള അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്‌സ് ഫെഡറേഷൻ്റെ ആചാര്യ ശ്രേഷ്ഠ പുരസ്കാരം കാസർകോട് ടൗൺ യു.പി സ്കൂൾ അധ്യാപകൻ കെ.എൻ. സുനിൽ കുമാറിന് സമ്മാനിച്ചു. 35 വർഷമായി ദേശീയ ഭാഷാ പ്രചാരണ രംഗത്തും അധ്യാപന രംഗത്തും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. തൊടുപുഴയിൽ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ പുരസ്കാരം സമ്മാനിച്ചു.
കെ.എൻ. സുനിൽ കുമാർ ഇതിനോടകം നിരവധി ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2022 ലെ ഗുരുശ്രേഷ്ഠ അവാർഡ്, സംസ്ഥാനത്തെ മികച്ച ഹിന്ദി പ്രചാരണത്തിനുള്ള രാഷ്ട്രഭാഷ പ്രചാർ പുരസ്കാർ, 2010 ൽ കേരളാ സ്റ്റേറ്റ് ഹിന്ദി പ്രചാരക സമിതി ഏർപ്പെടുത്തിയ മികച്ച ഹിന്ദി അധ്യാപക പുരസ്കാരം, 2018 ൽ ദേശീയ ഹിന്ദി അക്കാദമിയുടെ സർവ ശ്രേഷ്ഠ ഹിന്ദി പ്രചാരക അവാർഡ് എന്നിവ അവയിൽ ചിലതാണ്.
എറണാകുളം വടക്കൻ പറവൂർ ആലങ്ങാട് സ്വദേശിയാണ് സുനിൽകുമാർ. ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം പ്രിൻസിപ്പൽ പി എസ് ജയ ലക്ഷ്മിയാണ് ഭാര്യ. കാലടി ശ്രീശങ്കരാചാര്യ കോളേജ് ഗവേഷണ വിദ്യാർത്ഥിനി ലക്ഷ്മി, എറണാകുളം മഹാരാജാസ് കോളേജ് ബി.എ ഹിന്ദി രണ്ടാം വർഷ വിദ്യാർത്ഥി പ്രേംചന്ദ് എന്നിവർ മക്കളാണ്.
#KNSunilKumar #AcharyaShreshtaAward #TeacherAward #Kasargod #HindiPromotion #EducationNews