city-gold-ad-for-blogger

കെ എം സി എസ് യു കണ്ണൂര്‍ - കാസര്‍കോട് ജില്ലാസമ്മേളനം ബുധനാഴ്ച

കാസര്‍കോട്: (www.kasargodvartha.com 02.05.2017) കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ (കെ എം സി എസ് യു) കണ്ണൂര്‍ - കാസര്‍കോട് ജില്ലാസമ്മേളനം ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണിക്ക് സി പി എം കാസര്‍കോട് ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ജന സൗഹൃദ ജനപക്ഷ നഗരസഭകള്‍ എന്ന പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും അഴിമതി രഹിതവും കാര്യക്ഷമവുമായ പൊതുസര്‍വീസ് യാഥാര്‍ഥ്യമാക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തിരുത്താനുള്ള പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകരുന്നതിനുമുള്ള തീരുമാനങ്ങള്‍ സമ്മേളനം കൈക്കൊള്ളും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ മുഹമ്മദ് ഹനീഫ, എ വേണുഗോപാല്‍, സി ബിനോയി, പി നാരായണ നായിക്, എ മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

കെ എം സി എസ് യു കണ്ണൂര്‍ - കാസര്‍കോട് ജില്ലാസമ്മേളനം ബുധനാഴ്ച

Keywords : Kasaragod, Conference, Press meet, Programme, Inauguration, CPM, K P Satheesh Chandran, KMCSU.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia