Charity | കെഎംസിസിയുടെ 'ശിഫാഹു റഹ്‌മ' കാരുണ്യ പദ്ധതി: രോഗികൾക്ക് ആശ്വാസമായി സഹായധനം
● മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ കാൻസർ, കിഡ്‌നി രോഗങ്ങളാൽ കഷ്ടപ്പെടുന്ന ആറ് പേർക്കാണ് പതിനായിരം രൂപ വീതം സഹായധനം നൽകിയത്
● മണ്ഡലം മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു.
● എ കെ എം അഷ്റഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.
ഉപ്പള: (KasargodVartha) അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി നടപ്പിലാക്കി വരുന്ന ശ്രദ്ധേയമായ കാരുണ്യ ചികിത്സാ പദ്ധതിയായ 'ശിഫാഹു റഹ്‌മ'യുടെ ഭാഗമായി നവംബർ മാസത്തെ സഹായധന വിതരണം ഉപ്പളയിൽ നടന്നു. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ കാൻസർ, കിഡ്‌നി രോഗങ്ങളാൽ കഷ്ടപ്പെടുന്ന ആറ് പേർക്കാണ് പതിനായിരം രൂപ വീതം സഹായധനം നൽകിയത്.
മണ്ഡലം മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എ കെ ആരിഫ് സ്വാഗതം ആശംസിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി എ മൂസ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. എ കെ എം അഷ്റഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ മണ്ഡലം ഭാരവാഹികളായ സൈഫുള്ള തങ്ങൾ ഉദ്യവർ, അബ്ദുള്ള മാദേരി, ഖാലിദ് എം പി സെഡ് എ കയ്യാർ, പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് സെഡ് എ മൊഗ്രാൽ, കെഎംസിസി നേതാക്കളായ അഷ്റഫ് അലി ബസ്ര, അച്ചു പച്ചമ്പള, വിവിധ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ ബി എ അബ്ദുൽ മജീദ്, ഷാഹുൽ ഹമീദ് ബന്തിയോട്, സി എ താജുദ്ദീൻ കടമ്പാർ, ഫസൽ പേരാൽ, ആദം ബാള്ളൂർ, ശാഫി പത്യാടി, സക്കീർ സീറാന്തെടുക്ക തുടങ്ങിയവർ പങ്കെടുത്തു.
#KMCC #ShifahuRahma #Charity #FinancialAid #Kerala #MedicalHelp