ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം ബൈത്തുറഹ്മ: ഇബ്രാഹിം എളേറ്റില്‍ ബുധനാഴ്ച താക്കോല്‍ ദാനം നിര്‍വഹിക്കും
Jul 14, 2015, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 14/07/2015) ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി ചീമേനിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബൈത്തുറഹ് മയുടെ താക്കോല്‍ ദാനം ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ചെമ്പ്രകാനം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ യു.എ.ഇ. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ദുബൈയില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് വരുമ്പോള്‍ ദുബൈ വിമാനത്താവളത്തില്‍ മരണപ്പെട്ട ഉദുമ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മുന്‍ പ്രസിഡണ്ട് ഷാഫി പാക്യാരയുടെ കുടുംബത്തിനാണ് ബൈത്തു റഹ് മ നല്‍കുന്നത്. പൊതു സമ്മേളനം കാസര്‍കോട് ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.
ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സി കമ്മിറ്റിയുടെ റിലീഫ് ഉദ്ഘാടനം യു.എ.ഇ. കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര നിര്‍വഹിക്കും. കാഞ്ഞങ്ങാട് മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും. ചെമ്പ്രകാനം ബൈത്തു റഹ് മ നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് ബോസ്സ് അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ്, കെ.എം.സി.സിയുടെ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫി കട്ടക്കാല്‍, ദുബൈ കാസര്‍കോട് ജില്ലാ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ എം.എ മുഹമ്മദ്കുഞ്ഞി, ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ റഫീഖ് മാങ്ങാട്, അഷ്‌റഫ് ബോസ്സ്, ശരീഫ് തായത്തൊടി, കെ.പി അബ്ബാസ് കളനാട്, ഒ.എം അബ്ദുല്ല ഗുരുക്കള്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords : KMCC, Udma, Committee, Inauguration, Press Meet, Kasaragod, Baithu Rahma.
Advertisement: