city-gold-ad-for-blogger

KMCC | കെഎംസിസിയുടെ ത്യാഗവും ആത്മാർത്ഥതയും മാതൃകാപരമെന്ന് കല്ലട്ര മാഹിൻ ഹാജി

Kallatra Mahin Haji inaugurates the Pravasi Kaithangu program of Bahrain KMCC Kasaragod District Committee.
Photo: Arranged

● പരിപാടിയിൽ പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. 
● മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ പി.എം മുനീർ ഹാജി മുഖ്യാതിഥിയായി. 
● ബഹ്റൈൻ ജില്ലാ കോർഡിനേറ്റർ കുഞ്ഞാമു ബെദിര സ്വാഗതം പറഞ്ഞു. 

കാസർകോട്: (KasargodVartha) ദുരിതമനുഭവിക്കുന്ന നിരാലംബർക്കും സഹജീവികൾക്കും വേണ്ടി കാരുണ്യ പ്രവർത്തനം നടത്തുന്നതിൽ കെ.എം.സി.സി കാട്ടുന്ന ആത്മാർത്ഥതയും ത്യാഗവും മനുഷ്യത്വത്തിന്റെ മാതൃകായോഗ്യമായ സത്കർമ്മമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അഭിപ്രായപ്പെട്ടു. ബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ പ്രവാസി കൈത്താങ്ങ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ബഹ്റൈൻ ജില്ലാ കോർഡിനേറ്റർ കുഞ്ഞാമു ബെദിര സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ പി.എം മുനീർ ഹാജി മുഖ്യാതിഥിയായി. മുസ്‌ലിം ലീഗ് കാസർകോട് മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം മുഖ്യപ്രഭാഷണം നടത്തി.

ഹനീഫ ഉപ്പള, അഷ്റഫ് എടനീർ, അബൂബക്കർ ചാല, ഖാദർ ബെദിര, കാസിം ചാല, അഷ്റഫ് നെല്ലിക്കുന്ന്, അമ്പച്ചാ ചെമനാട്, അബ്ദുൽ റസാഖ് ഹാജി, ഹനീഫ അർക്ക, ബഷീർ, മൊയ്തീൻ കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. അഷ്‌റഫ്‌ പൈക്ക നന്ദി പറഞ്ഞു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

Muslim League District President Kallatra Mahin Haji lauded KMCC's dedication to charity work for the needy, calling it exemplary. He spoke at the inauguration of Bahrain KMCC Kasaragod's Pravasi Kaithangu program, presided over by Ashraf Manjeshwaram.

#KMCC #Charity #Kasaragod #MuslimLeague #PravasiKaithangu #KallatraMahinHaji

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia