city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ.­എം.­സി.­സി അഞ്ച് വീടു­കള്‍ക്ക് ധന­സ­ഹായം നല്‍­കി

കെ.­എം.­സി.­സി അഞ്ച് വീടു­കള്‍ക്ക് ധന­സ­ഹായം നല്‍­കി
ചെര്‍ക്കള: ലോക­ത്തിന്റെ പല കോണു­ക­ളില്‍ പ്രവര്‍ത്തി­ച്ചു­കൊ­ണ്ടി­രി­ക്കുന്ന കെ.­എം.­സി.­സി. കമ്മി­റ്റി­കള്‍ നട­പ്പി­ലാ­ക്കി­ക്കൊ­ണ്ടി­രി­ക്കുന്ന വ്യത്യ­സ്ഥ­ങ്ങ­ളായ ജീവ­കാ­രുണ്യ പ്രവര്‍ത്തന­ങ്ങള്‍ സമൂ­ഹ­ത്തിലെ ദുര്‍ബല വിഭാ­ഗ­ങ്ങള്‍ക്ക് അക്ഷ­രാര്‍ത്ഥ­ത്തില്‍ സാന്ത്വ­നവും ആശ്ര­യ­ത്വവും പകര്‍ന്നു­നല്‍കു­ന്ന­തായി മുസ്‌ലിം ലീഗ് ജില്ലാ പ്രസി­ഡണ്ട് ചെര്‍ക്കളം അബ്­ദുല്ല പറ­ഞ്ഞു. ദുബൈ കാസര്‍കോട് ജില്ലാ കെ.­എം.­സി.­സി.­യുടെ പ്രവര്‍ത്തനം അഭി­ന­ന്ദ­നീ­യ­മാ­ണ്. സമൂ­ഹ­ത്തിന്റെ അടി­ത്ത­ട്ടി­ലുള്ള ജന­ങ്ങ­ളില്‍കൂടി എത്തുന്ന വിധ­ത്തില്‍ ശാസ്ത്രീ­യ­മായി ജില്ലാ കെ.­എം.­സി.­സി. നട­ത്തുന്ന പ്രവര്‍ത്ത­ന­ങ്ങള്‍ പ്രോത്സാ­ഹ­നാ­ജ­ന­ക­മാ­ണെന്നും ചെര്‍ക്കളം പറ­ഞ്ഞു.

ദുബൈ കാസര്‍കോട് ജില്ലാ കെ.­എം.­സി.­സി. ചെര്‍ക്കള ഖുവ്വ­ത്തുല്‍ ഇസ്‌ലാം മദ്രസ ഓഡി­റ്റോ­റി­യ­ത്തില്‍ ഹരിത സാന്ത്വനം 2012 ല്‍ ഉള്‍പ്പെ­ടുത്തി ജില്ലയിലെ അഞ്ചു മണ്ഡ­ല­ങ്ങ­ളിലെ നിര്‍ധ­നര്‍ക്ക് ഭവ­ന, ചികിത്സ സഹാ­യ­ങ്ങള്‍ വിതരണം ചെയ്തു സംസാ­രി­ക്കു­ക­യാ­യി­രുന്നു അദ്ദേ­ഹം. പെരു­ന്നാള്‍ പുതുവസ്ത്ര വിത­ര­ണ­ത്തിന്റെ ഉദ്ഘാ­ട­നവും ചെര്‍ക്കളം നിര്‍വ്വ­ഹി­ച്ചു.

ജില്ലാ പ്രസി­ഡണ്ട് ഹംസ തൊട്ടി അധ്യ­ക്ഷത വഹി­ച്ചു. ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം സ്വാഗതം പറ­ഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്ര­സി­ഡണ്ട് സി.­ടി.­അ­ഹ­മ്മ­ദ­ലി, യഹ്‌യ തള­ങ്ക­ര, ഹുസൈ­നാര്‍ ഹാജി എട­ച്ചാ­ക്കൈ, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, എം.­അ­ബ്ബാ­സ്, എല്‍.­എ.­മ­ഹ­മൂ­ദ്ഹാ­ജി, എ.­എ. ജലീല്‍, എം.­എ­സ്. മുഹ­മ്മ­ദ്കു­ഞ്ഞി, ഷാഫി കട്ട­ക്കാല്‍, ബഷീര്‍ വെള്ളി­ക്കോ­ത്ത്, എം.­പി. ജാഫര്‍, സി.­എ­ച്ച്. മുഹ­മ്മ­ദ്കുഞ്ഞി ചായിന്റ­ടി, മൂസ ബി. ചെര്‍ക്ക­ള, അബ്­ദു­ല്ല കുഞ്ഞി ചെര്‍ക്ക­ള, നാസര്‍ ചായിന്റ­ടി, സി.­എ­ച്ച്.­നൂ­റു­ദ്ദീന്‍, റാഫി പള്ളി­പ്പു­റം, റഫീഖ് മാങ്ങാ­ട്, അര്‍ഷാദ് എതിര്‍ത്തോ­ട്, ഇ. അബൂ­ബ­ക്കര്‍ ഹാജി, സലാം കന്യ­പ്പാടി പ്രസം­ഗി­ച്ചു.

Keywords: Kasaragod, Cherkalam Abdulla, KMCC, House.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia