city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എ­യര്‍ ഇ­ന്ത്യയു­ട ക്രൂ­ര­ത കെ.എം.സി.സി. പ്ര­ക്ഷോ­ഭ­ത്തി­ലേ­ക്ക്

എ­യര്‍ ഇ­ന്ത്യയു­ട ക്രൂ­ര­ത കെ.എം.സി.സി. പ്ര­ക്ഷോ­ഭ­ത്തി­ലേ­ക്ക്
കാസര്‍­കോട്: എ­യര്‍ ഇ­ന്ത്യ അ­ധി­കൃ­തര്‍ നി­ര­ന്ത­ര­മാ­യി ഗള്‍­ഫ് മ­ല­യാ­ളിക­ളെ ദ്രോ­ഹി­ക്കു­ന്ന ന­ട­പ­ടി­യില്‍ പ്ര­തി­ഷേധം വ്യാ­പ­ക­മാ­കു­ന്നു.

സീ­സണ്‍ സ­മ­യത്തും മറ്റും ടി­ക്ക­റ്റി­ന് അധിക നിരക്ക് ഈ­ടാ­ക്കു­മെ­ങ്കിലും­ നല്ല സര്‍­വീ­സ് യാ­ത്ര­ക്കാര്‍­ക്ക് ലഭി­ക്കാ­റില്ല. മി­ക്ക­പ്പോഴും മു­ന്ന­റി­യി­പ്പി­ലാ­തെ സര്‍­വ്വീ­സു­കള്‍ റ­ദ്ദാ­ക്കു­ന്ന­ത് പ­തി­വാണ്. യാ­ത്ര­ക്കാര്‍­ക്ക് വന്‍ ദു­രി­ത­മാ­ണ് ഇ­തുവഴി സ­മ്മാ­നി­ക്കു­ന്നത്. ദു­ബൈ­യില്‍ നി­ന്നു­ള്ള യാ­ത്ര­ക്കാ­രാ­ണ് പ­ല­പ്പോഴും എ­യര്‍ ഇ­ന്ത്യ­യു­ടെ ക്രൂ­ര­ത­യ്­ക്ക് ഇ­ര­യാ­കു­ന്ന­ത്.

തി­ങ്ക­ളാഴ്­ച പു­ലര്‍ച്ചേ 6.25ന് മം­ഗ­ലാ­പു­രം വി­മാ­ന­ത്താ­വ­ള­ത്തില്‍ ലാ­ന്‍ഡ് ചെ­യ്യേ­ണ്ട എ­യര്‍ ഇ­ന്ത്യ വി­മാ­നം മോ­ശമാ­യ കാ­ലാ­വസ്ഥ­യെ തു­ടര്‍­ന്ന് ക­രി­പ്പൂ­രി­ലേ­ക്ക് തി­രി­ച്ചു­വി­ടു­കയും പി­ന്നീ­ട് മ­ണി­ക്കൂ­റു­കള്‍ ക­ഴി­ഞ്ഞ ശേ­ഷ­മാ­ണ് മം­ഗ­ലാ­പുര­ത്ത് ലാന്‍­ഡ് ചെ­യത്ത്. ഇ­തി­ലു­ണ്ടാ­യി­രു­ന്ന യാ­ത്ര­ക്കാര്‍­ക്ക് വെ­ള്ള­വും, ഭ­ക്ഷ­ണവും ല­ഭി­ക്കാത്ത­ത് പ്ര­തി­ഷേ­ധ­ത്തി­ന് ഇ­ട­യാ­ക്കി­യി­രു­ന്നു.

ഉ­ത്സ­വ സീ­സ­ണി­ലും വെ­ക്കേ­ഷന്‍ സ­മ­യത്തും ഗള്‍­ഫില്‍ നി­ന്ന് നാ­ട്ടി­ലേ­ക്ക് വ­രു­മ്പോഴും തി­രി­കെ നാ­ട്ടില്‍ നിന്നും ഗള്‍­ഫി­ലേ­ക്ക് പ­റ­ക്കു­മ്പോഴും വിവി­ധ സര്‍­വീ­സു­കള്‍­ക്ക് വന്‍ നി­ര­ക്കാ­ണ് എ­യര്‍ ഇ­ന്ത്യ യാ­ത്ര­ക്കാ­രില്‍ നിന്നും ഈ­ടാ­ക്കു­ന്നത്. ടിക്ക­റ്റ് നി­ര­ക്കില്‍ കൊ­ള്ള­ലാ­ഭം കൊ­യ്യു­മ്പോഴും യാ­ത്ര­ക്കാര്‍­ക്ക് ആ­വ­ശ്യമാ­യ സേ­വ­നങ്ങള്‍ നല്‍­കാ­ത്ത­ത് ഏ­റെ പ­രാ­തി­ക്ക് ഇ­ട­യാ­ക്കു­ന്നു.

നി­ര­ന്ത­ര­മാ­യി എ­യര്‍ ഇ­ന്ത്യ ഗള്‍­ഫ് യാ­ത്ര­ക്കാ­രോ­ട് കാ­ണി­ക്കു­ന്ന ക്രൂ­ര­ത അ­വ­സാ­നി­പ്പി­ക്ക­ണ­മെന്നും യാ­ത്ര­ക്കാര്‍­ക്ക് മെ­ച്ച­പ്പെ­ട്ട സേവ­നം നല്‍­ക­ണ­മെന്നും ദുബൈ-കാസര്‍­കോ­ട് മ­ണ്ഡലം കെ.എം.സി.സി. സിക്രട്ടറി സലാം ക­ന്യ­പ്പാ­ടി ആ­വ­ശ്യ­പ്പെട്ടു. എ­യര്‍ ഇ­ന്ത്യയു­ട ക്രൂ­ര­ത തു­ട­രു­ന്ന പക്ഷം കെ.എം.സി.സി.യു­ടെ നേ­തൃ­ത്വ­ത്തില്‍ പ്ര­ക്ഷോ­ഭം ന­ട­ത്തു­മെന്നും സലാം പ­റഞ്ഞു.


-മാ­ഹിന്‍ കു­ന്നില്‍

Keywords: Kasaragod, Air India, KMCC, Ticket.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia