city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ.എം.സി.സി.യുടെ ഓണകിറ്റ് വിതരണം വെള്ളിയാഴ്ച

കെ.എം.സി.സി.യുടെ ഓണകിറ്റ് വിതരണം വെള്ളിയാഴ്ച
മൊഗ്രാല്‍പുത്തൂര്‍: പഞ്ചായത്തിലെ ദുരിതജീവിതങ്ങള്‍ക്ക് ആശ്വാസവുമാ­യി കെ.എം.സി.സി. രംഗത്ത് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 154 ഓളം മാനസിക വൈകല്യമു­ള്ള വി­ദ്യാര്‍­ത്ഥികളുണ്ടെന്ന് ഈ­യിടെ കണ്ടെത്തിയിരുന്നു. മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാ­ണ് കെ.എം.സി.സി. സാന്ത്വനവുമായി രംഗത്ത് വന്നത്.

ദു­ബൈ­ കാസര്‍കോട് മണ്ഡലം കെ.എം.സി.സി. വൈ­ക­ല്യം ബാ­ധിച്ച വി­ദ്യാര്‍­ത്ഥി­ള്‍ക്ക് ഓണകിറ്റ് നല്‍­കും. 32 കുടും­ബ­ങ്ങള്‍­ക്കാ­ണ് കി­റ്റ് വി­തര­ണം ന­ട­ത്തുക. വെളളിയാഴ്ച രാവിലെ 10 മണിക്ക് മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെണ്ടക്കന്‍ഡറി സ്­കൂളില്‍ നടക്കുന്ന ചടങ്ങില്‍ യു.എ.ഇ. കെ.എം.സി.സി. വൈ­സ് പ്ര­സിഡന്റ് യഹ്‌­യ തളങ്കര ഓ­ണ­ക്കി­റ്റു­കള്‍ വി­ദ്യാര്‍­ത്ഥി­ക­ളു­ടെ കു­ടും­ബ­ത്തി­ന് നല്‍­കു­ന്ന­തി­നാ­യി ഹെഡ്മാസ്റ്റരെ ഏല്‍പി­ക്കും.

ച­ട­ങ്ങി­ന് കാസര്‍­കോ­ട് മണ്ഡ­ലം മുസ്ലിം ലീ­ഗ് ജ­ന. സെ­ക്രട്ട­റി എ.എ. ജ­ലീല്‍, ദുബൈ കാസര്‍­കോ­ട് മണ്ഡ­ലം കെ.എം.സി.സി. സെ­ക്രട്ട­റി സലാം ക­ന്ന്യ­പ്പാ­ടി എ­ന്നിവര്‍ നേ­തൃത്വം നല്‍­കും.

Keywords: KMCC, Onam kit, Distribution, Mogral Puthur, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia