city-gold-ad-for-blogger

ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം സാന്ത്വന സ്പര്‍ശം ചൊവ്വാഴ്ച ഉപ്പളയില്‍

മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു

ഉപ്പള: (www.kasargodvartha.com 15/08/2015) ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ സാന്ത്വന സ്പര്‍ശം ചൊവ്വാഴ്ച ഉപ്പളയില്‍ നടക്കും. മണ്ഡലത്തില്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ വിവിധ പോഷക സംഘടനകളുടെ സഹകരണത്തോടെ റമദാന്‍ റിലീഫിന്റെ ഭാഗമായി നടന്ന കാല്‍ കോടി രൂപയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാസം തികയുമ്പോഴാണ് ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ഉപ്പളയില്‍ വേദിയൊരുങ്ങുന്നത്.

ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ഓഗസ്ത് 18 ന് വൈകുന്നേരം മൂന്ന് മണിക്ക് മണ്ഡലം മുസ്ലിം ലീഗ് ആസ്ഥാന മന്ദിരമായ ഉപ്പള സി.എച്ച് സൗധം ഓഡിറ്റോറിയത്തില്‍ സാന്ത്വനസ്പര്‍ശം 2015 എന്ന പേരിലാണ് പരിപാടി നടക്കുന്നത്.

വിദ്യാഭ്യാസം,ആരോഗ്യം, ഭവന നിര്‍മാണം, മാംഗല്യം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ട് മണ്ഡലം പരിധിയിലെ ജാതി  മത ഭേതമന്യേ നാല്‍പ്പതോളം നിര്‍ധന കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ഈ പരിപാടിയില്‍ വിതരണം ചെയ്യും. മേര്‍ക്കളയില്‍ നിര്‍മിക്കുന്ന ബൈത്തു റഹ് മയ്ക്കുള്ള രണ്ടാം ഘട്ട ഫണ്ടും ഇതേ വേദിയില്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറും. തുടര്‍ന്ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും നടക്കും. ദുബൈ കെഎംസിസി സംസ്ഥാന കാര്യദര്‍ശിയും വാഗ്മിയുമായ അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തും.

യോഗത്തില്‍ സയ്യിദ് അബ്ദുല്‍ ഹകീം തങ്ങള്‍ അല്‍ ബുഖാരി ഉദ്യാവരം, ഹനീഫ് കല്‍മട്ട, ഷാഫി ഹാജി പൈവളികെ, അഡ്വ. ഇബ്രാഹിം ഖലീല്‍, മഹമൂദ് ഹാജി പൈവളികെ, അയ്യൂബ് ഉറുമി, ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍, അബ്ദുല്ല കെല്ലമ്പാടി, അബ്ദുര്‍ റഹ് മാന്‍ മള്ളങ്കൈ, അസീസ് ബള്ളൂര്‍, അഷ്‌റഫ് പാവൂര്‍, മന്‍സൂര്‍ മര്‍ത്ത്യ, അബ്ബാസ് ബംബ്രാണ, സുബൈര്‍ കുബണൂര്‍, സലാം പാടുലടുക്ക, ഹസ്സന്‍ കുദുവ, സൈഫുദ്ദീന്‍ മൊഗ്രാല്‍, അഷ്‌റഫ് ബായാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം സാന്ത്വന സ്പര്‍ശം ചൊവ്വാഴ്ച ഉപ്പളയില്‍

Keywords : Uppala, Manjeshwaram, KMCC, Muslim-league, Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia