city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള യാത്ര: മര്‍ഹബ പോയിന്റുമായി കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി

കാസര്‍കോട്: (www.kasargodvartha.com 26/01/2016) മുസ്ലിം ലീഗ് അഖിലേന്ത്യാ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയ്ക്ക് കാസര്‍കോട് നല്‍കിയ സ്വീകരണത്തില്‍ വ്യത്യസ്തമായ സ്വീകരണമൊരുക്കി കാസര്‍കോട് മണ്ഡലം കെ.എം.സി.സി ശ്രദ്ധേയമായി. യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് 'മര്‍ഹബ പോയിന്റ്' എന്ന പേരില്‍ ശീതളപാനീയങ്ങളൊരുക്കിയാണ് കാസര്‍കോട് മണ്ഡലം കെ.എം.സി.സി യാത്രയെ സ്വീകരിച്ചത്.

ദുബൈ കെ.എം.സി.സി ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, നിസാര്‍ തളങ്കരയ്ക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി എന്നും ഇത്തരം വ്യത്യസ്തവും വൈവിധ്യവുമായ പ്രവര്‍ത്തനങ്ങളിലൂടെ വേറിട്ടു നില്‍ക്കുന്നവെന്നും, പ്രവാസ ലോകത്തും നാട്ടിലുമായി ജാതി മത ഭേദമന്യേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റു കലാ കായിക സംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നതില്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി മുന്നിട്ട് നില്‍ക്കുന്നുവെന്നും ഇബ്രാഹിം എളേറ്റില്‍ അഭിപ്രായപ്പെട്ടു.

മര്‍ഹബ പോയിന്റില്‍ ജാഥാ ലീഡര്‍മാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ചെര്‍ക്കളം അബ്ദുല്ല, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, കെ.എം ഷാജി എം.എല്‍.എ, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, പി.വി മുഹമ്മദ് അരീക്കോട്, എളേറ്റില്‍ ഇബ്രാഹിം, സി.ടി അഹമ്മദലി, ടി.ഇ അബ്ദുല്ല, എ.ജി.സി ബഷീര്‍, പി.എ അഷ്‌റഫലി, കല്ലട്ര മാഹിന്‍ ഹാജി, ടി.എ ഖാലിദ്, എസ്.എ.എം ബഷീര്‍ (ഖത്തര്‍), നിസാര്‍ തളങ്കര, എന്‍.എ അബൂബക്കര്‍, എല്‍.എ മഹ് മൂദ് ഹാജി, എ.എ ജലീല്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍ തോട്ടുംഭാഗം, മഹ് മൂദ് കുളങ്കര, എം.എം.കെ ഉറുമി ഉള്‍പെടെ നിരവധി മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടേയും ദേശീയ സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളും അണികളും മര്‍ഹബ പോയിന്റ് സന്ദര്‍ശിച്ചു.

പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് മഹ് മൂദ് കുളങ്കര, മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍, സെക്രട്ടറി റഹ് മാന്‍ പടിഞ്ഞാര്‍, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അയ്യൂബ് ഉറുമി, സത്താര്‍ നാരംപാടി, ഹസന്‍ പതിക്കുന്നില്‍, ഇസാഖ് ആറാട്ടുകടവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അതോടൊപ്പം പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയ്ക്ക് മികച്ച പിന്തുണയാണ് പ്രവാസ ലോകത്ത് നിന്നും ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയും പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നല്‍കിക്കൊണ്ടിരിക്കുന്നത്. വ്യത്യസ്തവും വൈവിധ്യങ്ങളുമായ പരിപാടികളിലൂടെ എന്നും മുന്നിട്ട് നില്‍ക്കുന്ന ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി എന്നും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒരു പോലെ ആവേശമാവുകയാണ്.

പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, വൈസ് പ്രസിഡണ്ടുമാരായ സലീം ചേരങ്കൈ, ഇ.ബി അഹ് മദ്, ഐ.പി.എം ഇബ്രാഹിം, അസീസ് കമാലിയ, എ.കെ കരീം, സെക്രട്ടറിമാരായ സത്താര്‍ ആലംപാടി, , റഹീം നെക്കര, സിദ്ദീഖ് ചൗക്കി, മുനീഫ് ബദിയടുക്ക, റഹ് മാന്‍ പടിഞ്ഞാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

കേരള യാത്ര: മര്‍ഹബ പോയിന്റുമായി കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി

Keywords : KMCC, Kasaragod, Committee, P.K Kunhalikutty, Programme, Inauguration, Muslim-league, Marhaba Point.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia