യാത്രാപ്രശ്‌നം: കെ.എം.സി.സി നേതാക്കള്‍ മന്ത്രിയുമായി ചര്‍ച നടത്തി
Sep 3, 2012, 12:53 IST
![]() |
യാത്രാ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.എം.സി.സി ദുബയ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി മന്ത്രിക്ക് നിവേദനം നല്കുന്നു |
കാസര്‍കോട്: ഗള്‍ഫ് മലയാളികളുടെ യാത്രാപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി നേതാക്കള്‍ നോര്‍ക്ക റൂട്‌സ് മന്ത്രി കെ.സി. ജോസഫുമായി ചര്‍ച നടത്തി. യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് യഹ്‌യ തളങ്കരയുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കണ്ട് ചര്‍ച നടത്തിയത്.
എയര്‍ ഇന്ത്യ ഗള്‍ഫ് മലയാളികളോട് കാണിക്കുന്ന ക്രൂരത സംഘം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സീസണ്‍ സമയങ്ങളിലും വെക്കേഷന്‍ വേളയിലും വിമാനകമ്പനികള്‍ ടിക്കറ്റ് നാലിരട്ടിയോളം വര്‍ധിപ്പിച്ച് യാത്രക്കാരെ ദ്രോഹിക്കുകയാണ്. ദുബൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരുന്ന വിമാനയാത്രക്കാക്ക് കമ്പനി ദുരിതം മാത്രമാണ് നല്‍കുന്നത്. മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസ് റദ്ദാക്കുന്നതും വിമാനങ്ങള്‍ മറ്റു എയര്‍പോര്‍ട്ടുകളിലേക്ക് തിരിച്ചുവിടുന്നതും തുടര്‍കഥയാണ്.
അമിതനിരക്ക് ഈടാക്കുന്ന കമ്പനികള്‍ അതിന് അനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കുന്നില്ലെന്നും മന്ത്രിയെ ഓര്‍മിപ്പിച്ചു. വിമാനകമ്പനികള്‍ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ കേരളത്തിലെ എം.പിമാരെയും കേന്ദ്രമന്ത്രിമാരെയും ഉള്പെടുത്തിപ്രത്യക സംഘത്തെ അയക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നേതാക്കളായ ഹനീഫ് കല്‍മട്ട, സലാം കന്യപ്പാടി, മുനീര്‍ ചെര്‍ക്കള, മാഹിന്‍ കേളോട്ട്, ഹംസ തൊട്ടി, സലീം ചേരങ്കൈ, സത്താര്‍ ആലംപാടി എന്നിര്‍ സംഘത്തിലുണ്ടായിരുന്നു.
-മാഹിന്‍ കുന്നില്‍
Keywords: KMCC, Leaders, Visit, Minister K.C.Joseph, Air India, Flight, Problem, Yahya Thalangara, Kasaragod