കെ.എം.സി.സി. ശിഹാബ് തങ്ങള്‍ ഭവന പദ്ധതി പ്രഖ്യാപനവും സഹായ വിതരണവും 18 ന്
Aug 15, 2012, 20:49 IST
കാസര്‍കോട് : പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഭവന പദ്ധതിയുടെ ഭാഗമായി ദുബൈ കാസര്‍കോട് നിയോജകമണ്ഡലം കെ.എം.സി.സി, മണ്ഡലം മുസ്ലീംലീഗ് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രീന്‍ ഹൗസ് (ബൈത്തുല്‍ അഖ്ളര്‍ 2012) പദ്ധതി പ്രഖ്യാപനവും, റംസാന് റിലീഫിന്റെ ഭാഗമായുള്ള ധനസഹായ വിതരണവും 18ന് ശനിയാഴ്ച കാസര്‍കോട് മണ്ഡലം മുസ്ലീംലീഗ് ഓഫീസില്‍ നടക്കും.
മുസ്ലീംലീഗ്, കെ.എം.സി.സി, പോഷകസംഘടനാ നേതാക്കള്‍ സംബന്ധിക്കും. മുസ്ലീംലീഗ് മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍സിപ്പല്‍ പഞ്ചായത്ത് ഭാരവാഹികള്‍, പോഷക അനുബന്ധ സംഘടനാ ഭാരവാഹികള്‍, എന്നിവര്‍ പങ്കെടുക്കണമെന്ന് മണ്ഡലം മുസ്ലീംലീഗ് പ്രസിഡണ്ട് എല്‍.എ. മഹമൂദ് ഹാജി, ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍ എന്നിവര്‍ അറിയിച്ചു.

Keywords: Dubai K.M.C.C, Kasargod, Mulim League, Green House, Ramsan Relief, Shihab Thangal