ഖത്തര്‍ കെ.എം.സി.സി തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്തു
Aug 16, 2012, 21:00 IST
കാസര്‍കോട്: ഖത്തര്‍ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി മുഖേന നല്കുന്ന തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്തു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എല്‍.എ. മഹ്മൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
സിഡ്കോ ചെയര്മാന് സി.ടി. അഹമ്മദലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭാ ചെയര്മാന് ടി.ഇ. അബ്ദുല്ല, എ. അബ്ദുര്‍ റഹ്മാന്, എ.എ. ജലീല്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ലുഖ്മാന് തളങ്കര, സലാം കന്യപ്പാടി, മൊയ്തീന് കൊല്ലമ്പാടി, സി.എച്ച്. മൊയ്തീന് കുഞ്ഞി ചായിന്റടി, മുനീര്‍ പൊടിപ്പള്ളം, കെ.എം.സി.സി നേതാക്കളായ ബി.എസ്. അബ്ദുല്ല, ഷംസു തളങ്കര, ഹമീദ്, അശ്റഫ് പള്ളം, നിസാര്‍ തളങ്കര എന്നിവര്‍ സംബന്ധിച്ചു.
Keywords: Qatar KMCC, Kasaragod, Distribution, Muslim-league.