കെ.എം.സി.സി ഡയാലിസിസ് മെഷീന്റെ ഫണ്ട് കൈമാറി
Oct 25, 2014, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 25.10.2014) കെ.എം.സി.സി ദുബൈ കാസര്‍കോട് മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന 'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് അനുവദിച്ച ഡയാലിസിസ് മെഷീന്റെ ഫണ്ട് കൈമാറി. മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും സിഡ്‌കോ ചെയര്‍മാനുമായ സി.ടി അഹ് മദലിയാണ് തുകയുടെ ഡി.ഡി ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന് കൈമാറിയത്.
കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മഹത്തരവും മാതൃകാപരമാണെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ മതിയായ ഡയാലിസിസ് സൗകര്യം ഇല്ലാത്തതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിനെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍. കെ.എം.സി.സിയുടെ സഹായത്തോടെ ഒരു ഡയാലിസിസ് മെഷീന്‍കൂടി ജനറല്‍ അശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ രോഗികള്‍ക്ക് ആശ്വാസമാകുമെന്നും കലക്ടര്‍ വ്യക്തമാക്കി.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, ജില്ലാ പോലീസ് സൂപ്രണ്ട് തോംസണ്‍ ജോസ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജി, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപിനാഥന്‍, ഡെപ്യൂട്ടി കലക്ടര്‍ ബാലകൃഷ്ണനായര്‍, ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. നാരായണനായ്ക്, മുസ്ലിം ലീഗ് നേതാക്കളായ ഹാഷിം കടവത്ത്, ഇ. അബൂബക്കര്‍ ഹാജി, മാഹിന്‍ കേളോട്ട്, മൊയ്തീന്‍ കൊല്ലമ്പാടി, ഹമീദ് ബെദിര, സി.എ അബ്ദുല്ല കുഞ്ഞി, മുജീബ് കമ്പാര്‍, മുത്തലിബ് പാറക്കെട്ട്, ജലീല്‍ കടവത്ത്, പി.ഡി.എ റഹ്മാന്‍, എന്‍.ആര്‍.എച്ച്.എം. കോര്‍ഡിനേറ്റര്‍ ഡോ. അഷീല്‍, ഡോ. സത്താര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍കോട് മണ്ഡലം സെക്രട്ടറിയും സ്‌നേഹസാന്ത്വനം കോര്‍ഡിനേറ്ററുമായ പി.ഡി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ബി.എച്ച് അബ്ദുല്ലക്കുഞ്ഞി നന്ദി പറഞ്ഞു.
Keywords : Kasaragod, Kerala, KMCC, District Collector, inauguration, General-hospital, Dubai, Committee, Dialysis, Machine.