കെ.എം.സി.സി. ബൈത്തുറഹ് മ ശിഹാബ് തങ്ങളുടെ കാരുണ്യമുഖത്തെ എക്കാലത്തും ഓര്‍മ്മിപ്പിക്കും: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
Aug 13, 2015, 16:23 IST
കാസര്‍കോട്: (www.kasargodvartha.com 13/08/2015) പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം കേരളത്തിലുടനീളം നടപ്പിലാക്കുന്ന ബൈത്തു റഹ്മ അദ്ദേഹത്തിന്റെ കാരുണ്യമുഖത്തെ എക്കാലത്തും ഓര്‍മ്മിപ്പിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാവപ്പെട്ട ഒരു പാട് ആളുകള്‍ക്ക് ബൈത്തുറഹ്മയിലൂടെ തല ചായ്ക്കാന്‍ ഇടം കിട്ടിയിട്ടുണ്ട് ഇതിന് വേണ്ടി കെ.എം.സി.സി കാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു.
ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി മധൂര്‍, കാറഡുക്ക, കുമ്പഡാജെ, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ നിര്‍മ്മിക്കുന്ന ബൈത്തു റഹ്മകളുടെ ശിലാസ്ഥാപനം കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജി, അധ്യക്ഷത വഹിച്ചു. കെ.എം.സി.സി മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.

Keywords: Dubai KMCC Kasaragod Mandalam Committee, Panakkad Sayyid Hyder Ali Shihab Thangal, Inauguration