city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി നിര്‍മ്മിക്കുന്ന കാരുണ്യഭവനങ്ങള്‍ക്ക് ശിലാസ്ഥാപനം നടത്തി

കാസര്‍കോട്: (www.kasargodvartha.com 13/08/2015) ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി മധൂര്‍, കാറഡുക്ക, കുമ്പഡാജെ, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ നിര്‍മ്മിക്കുന്ന ബൈത്തു റഹ്മകളുടെ ശിലാസ്ഥാപനം നടത്തി. ഇതുസംബന്ധിച്ച് കാസര്‍കോട് ഹോട്ടല്‍  സിറ്റി ടവറില്‍ നടന്ന ചടങ്ങ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജി, അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുല്‍ റഹിമാന്‍, സെക്രട്ടറി എം.അബ്ദുല്ല മുഗു, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, എന്‍.എ അബൂബക്കര്‍ ഹാജി, ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍, കാസര്‍കോട് മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, മുസ്‌ലിം ലീഗ് നേതാക്കളായ ഹാശിം കടവത്ത്, ഇ. അബൂബക്കര്‍ ഹാജി, അബ്ദുല്‍ റഹിമാന്‍ ഹാജി പട്‌ല, എന്‍.എ അബൂബക്കര്‍, മൂസാബി ചെര്‍ക്കള, കെ.പി. മുഹമ്മദ് അഷ്‌റഫ്, ടി.എ. ഖാലിദ്, ബഷീര്‍ വെള്ളിക്കോത്ത്‌, എ.കെ. കരീം, അഷ്‌റഫ് എടനീര്‍, മുഹമ്മദ് കുഞ്ഞി കടവത്ത്, ഹാഷിം അരിയില്‍, ഹാഷിം ബംബ്രാണി, ഹാരിസ് പട്‌ല, ഹമീദ് ബെദിര, നവാസ് കുഞ്ചാര്‍, ഡോ. ഇസ്മയില്‍ മൊഗ്രാല്‍,  മാഹിന്‍ കുന്നില്‍, കെ.എം.സി.സി. നേതാക്കളായ മഹമൂദ് കുളങ്ങര, ഖാദര്‍ പാലോത്ത്, മുനീര്‍ ചെര്‍ക്കള, സലീം ചേരങ്കൈ, ടി.ആര്‍. ഹനീഫ്, ഹസൈനാര്‍ തോട്ടുംഭാഗം, ഖലീല്‍ പതിക്കുന്ന്, ഹുസൈന്‍ ചെറുതുരുത്തി, ഖാദര്‍ ബെണ്ടിച്ചാല്‍, ഇ.എം. സലാം ആദൂര്‍, അസീസ് കമാലിയ, ഒ.എം. അബ്ദുല്ലക്കുഞ്ഞി ഗുരുക്കള്‍,  മുസ്തഫ മച്ചിനടുക്ക സംബന്ധിച്ചു. കെ.എം.സി.സി മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി  സ്വാഗതം പറഞ്ഞു.

ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഇതിനോടകം നാലു ബൈത്തുറഹ്്മകള്‍ പണിപൂര്‍ത്തീകരിച്ച് അവകാശികള്‍ക്ക് നല്‍കി. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഓരോ ബൈത്തുറഹ്്മ വീതം എട്ടു വീടുകളാണ് പ്രഖ്യാപിച്ചത്. ബദിയടുക്ക പഞ്ചായത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചെങ്കള ഗ്രാമ പഞ്ചായത്തില്‍ ബഷീറലി ശിഹാബ് തങ്ങളും മൊഗ്രാല്‍ പുത്തുരില്‍ ഹൈദരലി ശിഹാബ് തങ്ങളുമാണ് താക്കോല്‍ കൈമാറിയത്.

മുനിസിപ്പാലിറ്റിയില്‍ പണികഴിപ്പിച്ച നാലാമത്തെ ബൈത്തുറഹ്്മയുടെ  താക്കോല്‍ ദാനം കഴിഞ്ഞ ദിവസം യു.എ.ഇ കെ.എം.സി.സി ഉപദേശക കമ്മിറ്റി ഉപാധ്യക്ഷന്‍ യഹ്‌യ തളങ്കര നിര്‍വ്വഹിച്ചു.

മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി മുഖേന അതാത് പഞ്ചായത്ത് കമ്മികളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും അവകാശികളെ കണ്ടെത്തുന്നതും. പാവപ്പെട്ട  തൊഴിലാളികള്‍ക്ക് ഓട്ടോ റിക്ഷ വിതരണം, സ്ത്രീ തൊഴിലാളികള്‍ക്ക് തയ്യല്‍ മെഷിന്‍, എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ കാരുണ്യ പവര്‍ത്തനം, പാവപ്പെട്ട  വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ്  ചെയ്യുന്നതിന്് കാസര്‍കോട് ഗവ ആസ്പത്രിക്ക് ഡയാലിസിസ് മെഷീന്‍ നല്‍കി ആരോഗ്യരംഗത്ത് സ്‌നേഹ സാന്ത്വനം എന്ന പദ്ധതി, കല്യാണം വീട്, വിദ്യാഭ്യാസ സഹായം, കാരുണ്യ കിറ്റ്, ധനസഹായം തുടങ്ങി സമഗ്ര പദ്ധതികളാണ് മണ്ഡലം കമ്മിറ്റി കഴിഞ്ഞ കാലങ്ങളില്‍ നടത്തിയത്.

പുതുതായി 'ഹദിയ' എന്ന പേരില്‍  വിധവകള്‍ക്കും മുഅല്ലിമീങ്ങള്‍ക്കും പെന്‍ഷന്‍, ആതുര സേവനം, ബൈത്തുറഹ് മ തുടങ്ങി ഒട്ടനവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി നിര്‍മ്മിക്കുന്ന കാരുണ്യഭവനങ്ങള്‍ക്ക് ശിലാസ്ഥാപനം നടത്തി

ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി നിര്‍മ്മിക്കുന്ന കാരുണ്യഭവനങ്ങള്‍ക്ക് ശിലാസ്ഥാപനം നടത്തി

ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി നിര്‍മ്മിക്കുന്ന കാരുണ്യഭവനങ്ങള്‍ക്ക് ശിലാസ്ഥാപനം നടത്തി

ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി നിര്‍മ്മിക്കുന്ന കാരുണ്യഭവനങ്ങള്‍ക്ക് ശിലാസ്ഥാപനം നടത്തി

Keywords: Dubai KMCC Kasaragod Mandalam Committee, Panakkad Sayyid Hyder Ali Shihab Thangal, Inauguration, KMCC Baithurahma foundation stone laid, Advertisement Sun Light, Philips and Samson.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia