city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ.എം.സി.സി ജീവകാരുണ്യ രംഗത്തെ മികച്ച മാതൃക: എന്‍.എ നെല്ലിക്കുന്ന്

കാസര്‍കോട്: (www.kasargodvartha.com 29/08/2015) പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ് അത്തരമാളുകള്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന കെഎംസിസി ജീവകാരുണ്യ രംഗത്തെ മികച്ച മാതൃകയാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ജാതി മതഭേദമന്യേ നിര്‍ധനരും നിരാലംബരുമായ ജനങ്ങള്‍ക്ക് കെഎംസിസി ഇന്ന് ആശ്വാസത്തിന്റെ അവസാന വാക്കാണ്. ജീവകാരുണ്യരംഗത്തെ മാതൃകാപരമായ കരുത്തും ആരോഗ്യകരമായ സമീപനവുമാണ് ഈ പ്രസ്ഥാനത്തെ ഇത്രമേല്‍ ജനകീയമാക്കിയത്. ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മധൂര്‍ ഉളിയത്തടുക്കയില്‍ നിര്‍മ്മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയും അവര്‍ക്ക് ആശ്വാസത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ നിദാനമാകുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യുന്ന കെഎംസിസിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തളങ്കര മാലിക്ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജിദ് ബാഖവി കൊടുവള്ളി തറക്കല്ലിടല്‍ നിര്‍വഹിച്ചു.
കെ.എം.സി.സി. മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി ബൈത്തുറഹ് മ പദ്ധതി വിശദീകരിച്ചു. ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, വൈസ് പ്രസിഡണ്ട് മഹമൂദ് കുളങ്കര, മണ്ഡലം സെക്രട്ടറി സത്താര്‍ ആലംപാടി, ഹാഷിം കടവത്ത്, അബൂബക്കര്‍ എടനീര്‍, അബ്ദുര്‍ റഹ് മാന്‍ ഹാജി പട്‌ല, ടി.എം ഇക്ബാല്‍, ഹാരിസ് ചൂരി, യു. സഹദ് ഹാജി, മുത്തലിബ് പാറക്കെട്ട്, മജീദ് പടിഞ്ഞാര്‍, മജിദ് പട്‌ല, സുബൈര്‍ ചൂരി, യു. ബഷീര്‍, ഇബ്രാഹിം ഉളിയത്തടുക്ക, ബി.എം ഇബ്രാഹിം, ഖാദര്‍ എസ്.പി നഗര്‍, ഹംസു ഉളിയത്തടുക്ക, റഫീഖ് ഉളിയത്തടുക്ക, ഷാഫി പുളിക്കൂര്‍, അബു ഉളിയത്തടുക്ക സംബന്ധിച്ചു.

കെ.എം.സി.സി ജീവകാരുണ്യ രംഗത്തെ മികച്ച മാതൃക: എന്‍.എ നെല്ലിക്കുന്ന്

Keywords : Kasaragod, Kerala, N.A Nellikunnu, MLA, KMCC, Uliyathadukka. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia