കേന്ദ്ര സര്‍ക്കാരിന്റെ അവഗണന പ്രവാസി മൃതദേഹങ്ങളോടും: നടപടി വേണമെന്ന് കെഎംസിസി
Apr 24, 2020, 12:33 IST
മറ്റ് രാജ്യങ്ങള്‍ കോവിഡ് വ്യാപനത്തിന്റെ അതിഭീകരതയല്‍ തുടരുമ്പോളും വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സ്വന്തം പൗരന്മാരെ മടക്കിക്കൊണ്ട് വരാന്‍ എയര്‍പ്പോര്‍ട്ടുകള്‍ സജ്ജമാക്കുമ്പോള്‍ നെഗറ്റീവ് റിസര്‍ട്ടുള്ളവരെയും പ്രയാസമനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാരെയും കുട്ടികളെയും ഗര്‍ഭിണികളെയും എങ്കിലും ഇന്ത്യയിലേക്ക് തിരികെ വരാന്‍ അനുവദിക്കണം എന്ന മുറവിളികള്‍ക്കിടയിലാണ് പ്രവാസി മൃതദേഹങ്ങളോടും ഈ ക്രൂരത കാണിക്കുന്നത്. ഇത്തരത്തില്‍ തടയപ്പെടുമ്പോള്‍ എംബാം കഴിഞ്ഞ മൃതദേഹങ്ങളുടെ ഉറ്റവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ഭയാനകമാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഊണും ഉറക്കവുമൊഴിച്ചാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
ഓരോ പൗരന്റെയും മൗലികാവകാശമാണ് സ്വന്തം രാജ്യത്തേക്ക് തിരിച്ച് വരാനുള്ള അവകാശം. അത് സുഖകരമായി നിര്‍വ്വഹിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. അതിനുപകരം കേന്ദ്ര സര്‍ക്കാര്‍ നിരുത്തരപരമായ സമീപനമാണ് സ്വീകരിക്കുന്നത്. പ്രവാസികളുടെ മ്യതദേഹം എങ്കിലും സ്വന്തം നാട്ടിലെത്തിക്കാന്‍ കനിവ് കാണിക്കണം. ഗള്‍ഫിലെ മറ്റുരാജ്യങ്ങളില്‍ ഉള്ള പൗരന്മാരെ അതാത് രാജ്യങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമ്പോഴും ഇന്ത്യ ഗവണ്മെന്റിന്റെ തെറ്റായ സമീപനം ഇന്ത്യ രാജ്യത്തിന് അപമാനമാണെന്നും ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ടി ആര്‍ ഹനീഫ് മേല്‍പറമ്പ്, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
Keywords: Kasaragod, News, Kerala, KMCC, Airport, Central government, Deadbody, Expat, Flight, Dubai, KMCC about Central government