കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ഏഴാമത്തെ ബൈത്തുറഹ് മയ്ക്ക് 29ന് സൈനുല്‍ ആബിദീന്‍ തങ്ങള്‍ തറക്കല്ലിടും
Feb 27, 2016, 10:30 IST
ദുബൈ: (www.kasargodvartha.com 27/02/2016) ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കാറഡുക്ക പഞ്ചായത്തില്‍ നിര്‍മിച്ചു നല്‍കുന്ന ബൈത്തു റഹ് മ വീടിന്റെ തറക്കല്ലിടല്‍ കര്‍മം 29ന് ആദൂരില്‍ രാവിലെ 8.30 ന് സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ടും മൂടിഗര സംയുക്ത ജമാഅത്ത് ഖാസിയുമായ എന്‍.പി.എം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ നിര്‍വഹിക്കും. മുസ്ലിം ലീഗിന്റെയും പോഷക സംഘടനയുടെയും നേതാക്കളും, കെ എം സി സി ജില്ലാ - മണ്ഡലം ഭാരവാഹികളും പങ്കെടുക്കുന്ന ചടങ്ങില്‍ മുഴുവന്‍ പേരും പങ്കെടുക്കണമെന്ന് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് നാട്ടിലുള്ള ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീനെ 9633832701 എന്ന നമ്പറില്‍ ബന്ധപ്പെടണം. വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കാത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് കാരുണ്യത്തിന്റെ തണലായി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നഗരസഭയിലും മണ്ഡലം കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന എഴാമത്തെ വീടിനാണ് ആദൂരില്‍ തറക്കല്ലിടുന്നത്. നാല് വീടുകള്‍ പണി പൂര്‍ത്തീകരിച്ച് അവകാശികള്‍ക്ക് കൈമാറിക്കഴിഞ്ഞു.
ആദ്യത്തെ വീട് ബദിയഡുക്കയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രണ്ടാമത്തെ വീട് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മൂന്നാമത്തെ വീട് ചെങ്കള പഞ്ചായത്തില്‍ ബഷീര്‍ അലി ശിഹാബ് തങ്ങളും നാലാമത്തെ വീട് നഗരസഭയില്‍ യഹ് യ തളങ്കരയുമാണ് അവകാശികള്‍ക്ക് താക്കോല്‍ കൈമാറിയത്.
അഞ്ചാമത്തെ വീട് കുമ്പഡാജെയിലും ആറാമത്തെ വീട് മധൂര്‍ പഞ്ചായത്തിലെ ഉളിയത്തടുക്കയിലും നിര്‍മാണം പുരോഗമിക്കുന്നു. പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, മറ്റു ഭാരവാഹികളായ സലീം ചേരങ്കൈ, ഇ.ബി അഹ് മദ് ചെടേക്കാല്‍, ഐ പി എം ഇബ്രാഹിം, അസീസ് കമാലിയ, കരീം മൊഗ്രാല്‍ പുത്തൂര്‍, സത്താര്‍ ആലംപാടി, റഹീം നെക്കര, മുനീഫ് ബദിയടുക്ക, സിദ്ദീഖ് ചൗക്കി, റഹ് മാന്‍ പടിഞ്ഞാര്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സാമൂഹിക - സാംസ്‌കാരിക - ജീവകാരുണ്യ രംഗത്ത് നാട്ടിലും പ്രവാസലോകത്തും തുല്യതയില്ലാത്ത പ്രവര്‍ത്തനമാണ് കമ്മിറ്റി കാഴ്ചവെക്കുന്നത്.
Keywords : KMCC, Kasaragod, Committee, House, Inauguration, Foundation stone, Adhur, Baithu Rahma, KMCC 7th Baithu Rahma foundation stone laying on 29th.