city-gold-ad-for-blogger

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്തിനു വേണ്ടിയുള്ള സമരം; ഭരണകൂട ഭീകരതയ്‌ക്കെതിരെ നെഞ്ചു വിരിച്ചു നിന്ന് പോരാടുമെന്ന് കെ എം ഷാജി എംഎല്‍എ

കാസര്‍കോട്: (www.kasargodvartha.com 21.12.2019) പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്തിനു വേണ്ടിയുള്ള സമരമാണെന്ന് കെ എം ഷാജി എംഎല്‍എ. ഭരണകൂട ഭീകരതയ്‌ക്കെതിരെ നെഞ്ചു വിരിച്ചു നിന്ന് പോരാടുമെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം യൂത്ത് ലീഗ് കാസര്‍കോട് നിയോജക മണ്ഡലം സമ്മേളന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്തിനു വേണ്ടിയുള്ള സമരം; ഭരണകൂട ഭീകരതയ്‌ക്കെതിരെ നെഞ്ചു വിരിച്ചു നിന്ന് പോരാടുമെന്ന് കെ എം ഷാജി എംഎല്‍എ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹര്‍ത്താല്‍ നടത്തുന്നവര്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഗതിമാറ്റാനാണ് ശ്രമിക്കുന്നതെന്നും ഇത് രാജ്യത്തിന്റെ സമരമാണെന്ന് ഇതിനോടകം മനസിലാക്കേണ്ടവര്‍ മനസിലാക്കിയിട്ടുണ്ടെന്നും കെ എം ഷാജി പറഞ്ഞു. കരി നിയമത്തിന്റെ പേരില്‍ ഇസ്ലാം മത വിശ്വാസികള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് ഒളിച്ചിരിക്കുമെന്ന് അമിത് ഷായും മോദിയും കരുതരുത്. പകരം നെഞ്ചു വിരിച്ചു നിന്ന് പോരാടാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്തിനു വേണ്ടിയുള്ള സമരം; ഭരണകൂട ഭീകരതയ്‌ക്കെതിരെ നെഞ്ചു വിരിച്ചു നിന്ന് പോരാടുമെന്ന് കെ എം ഷാജി എംഎല്‍എ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്തിനു വേണ്ടിയുള്ള സമരം; ഭരണകൂട ഭീകരതയ്‌ക്കെതിരെ നെഞ്ചു വിരിച്ചു നിന്ന് പോരാടുമെന്ന് കെ എം ഷാജി എംഎല്‍എ

Keywords:  news, Kerala, kasaragod, Muslim Youth League, MLA, Protest, Government, inauguration, KM Shaji's statement in Muslim Youth League Kasargod Constituency Assembly General Meeting

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia