city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Criticism | വിദ്യാർഥി വിരുദ്ധ പ്രവണതകൾക്ക് കൂട്ടുനിൽക്കുന്ന കോളജ് മാനേജ്‌മെന്റുകൾക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് ഭയമെന്ന് കെ എം ഷാജി

KM Shaji, Muslim League leader, speaking at an MSF conference in Cherkala, Kerala, India.
Photo: Arranged

● എംഎസ്എഫ് ചെർക്കള പഞ്ചായത്ത് സമ്മേളനം പ്രൗഢമായി
● സി ടി അഹമ്മദലി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു
● വിദ്യാർഥി റാലിയും സംഘടിപ്പിച്ചു

ചെർക്കള: (KasargodVartha) വിദ്യാർഥി വിരുദ്ധ പ്രവണതകൾക്ക് കൂട്ടുനിൽക്കുന്ന കോളജ് മാനേജ്‌മെന്റുകൾക്ക് മേൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഭയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. ക്യാമ്പസിലെ റാഗിംഗ് ക്രൂരതക്ക് മുന്നിൽ മറ്റൊരു വിദ്യാർത്ഥി കൂടി ജീവിതമവസാനിച്ച സാഹചര്യത്തിൽ റാഗിംഗ് സമ്പ്രദായത്തിനെതിരെയും ലഹരി ഉപയോഗത്തിനെതിരെയും നിതാന്ത ജാഗ്രത തീർക്കൽ എംഎസ്എഫിന്റെ ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎസ്എഫ് ചെങ്കള പഞ്ചായത്ത് സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കെ എം ഷാജി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഹാഷിർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യൂസുഫ് ദാരിമി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, സെക്രട്ടറി അബ്ദുള്ള കുഞ്ഞി ചെർക്കള, അഡ്വ. ഇബ്രാഹിം പള്ളങ്കോട് എന്നിവർ സംസാരിച്ചു.

KM Shaji, Muslim League leader, speaking at an MSF conference in Cherkala, Kerala, India.

സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെന്റ് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.എം മുനീർ ഹാജി ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ജലീൽ എരുതുംകടവിന് നൽകി പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട്, ചെങ്കള പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എ മുഹമ്മദ് ഇക്ബാൽ ഉപഹാര സമർപ്പണം നടത്തി. എം.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഈത്തപ്പഴ ചലഞ്ചിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം എം.എസ്.എഫ് കാസർകോട് നിയോജക മണ്ഡലം പ്രസിഡന്റ് ശാനിഫ് നെല്ലിക്കട്ട നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കൾച്ചറൽ ഈവന്റ്‌സും അരങ്ങേറി.

വേൾഡ് കെ.എം.സി.സി സെക്രട്ടറി അബ്ദുൽ ഖാദർ ചെങ്കള, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, അഡ്വ. ബേവിഞ്ച അബ്ദുള്ള, മൂസ ബി. ചെർക്കള, ഇ. അബൂബക്കർ ഹാജി, ബേർക്ക അബ്ദുള്ള കുഞ്ഞി ഹാജി, എം.എം മുഹമ്മദ് കുഞ്ഞി, നാസർ ചായിന്റടി, എം.എ.എച്ച് മഹ്മൂദ്, സി.എ അബ്ദുൽ റഹ്മാൻ ഖാസി, നാസർ ചെർക്കളം, കാദർ ബദ്രിയ, ബി.എം.എ ഖാദർ, എ. അബൂബക്കർ മൊട്ടയിൽ, ഖാദർ പാലോത്ത്, ഹാരിസ് തൈവളപ്പ്, ഹാരിസ് തായൽ, സിദ്ധീഖ് സന്തോഷ്‌നഗർ, സി.ടി റിയാസ്, അർഷാദ് എതിർത്തോട്, എം.എം നൗഷാദ് എന്നിവർ സംബന്ധിച്ചു.

പൊതുസമ്മേളനത്തിന് മുന്നോടിയായി നടന്ന വിദ്യാർത്ഥി റാലിക്ക് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിർത്തോട്, ജില്ലാ പ്രസിഡന്റ് സയ്യിദ് താഹ ചേരൂർ, നിയോജക മണ്ഡലം പ്രസിഡന്റ് ശാനിഫ് നെല്ലിക്കട്ട, സെക്രട്ടറി ശിഹാബ് പുണ്ടൂർ, സിനാന്‍ സി.ബി, എം.എസ്.എഫ് പഞ്ചായത്ത് ഭാരവാഹികൾ നേതൃത്വം നൽകി.

KM Shaji, Muslim League state secretary, alleges that the state government is afraid to take action against college managements that support anti-student activities. He urged MSF to be vigilant against ragging and drug use in campuses. He was speaking at an MSF conference in Cherkala.

#KMSHaji, #AntiStudent, #CollegeManagement, #MSF, #Cherkala

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia