കെ.എ. മുഹമ്മദ് ഹനീഫ സിപിഎം കാസര്‍കോട് ഏരിയാസെക്രട്ടറി
May 15, 2015, 13:57 IST
കാസര്‍കോട്: (www.kasargodvartha.com 15/05/2015) സിപിഎം കാസര്‍കോട് ഏരിയാസെക്രട്ടറിയായി കെ എ മുഹമ്മദ് ഹനീഫയെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഏരിയാസെക്രട്ടറിയായിരുന്ന വി.കെ. രാജന് കെഎസ്‌കെടിയു ജില്ലാസെക്രട്ടറിയായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ടതിനാലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
ഏരിയാകമ്മിറ്റി യോഗത്തില്‍ ടി.കെ. രാജന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍, സംസ്ഥാനകമ്മിറ്റി അംഗം എം.വി. ബാലകൃഷ്ണന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗം സി.എച്ച്. കുഞ്ഞമ്പു, വി.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.

Keywords : CPM, Secretary, Kasaragod, Kerala, K.M. Muhammed Haneefa, Kasaragod aria secretary.