city-gold-ad-for-blogger

കാസര്‍കോട് നഗരസഭയുടെ കെ.എം അഹ് മദ് സ്മാരക മാധ്യമപുരസ്‌കാര സമര്‍പ്പണം 25ന്

കാസര്‍കോട്: (www.kasargodvartha.com 22/08/2015) പ്രമുഖ പത്രപ്രവര്‍ത്തകനും പ്രഭാഷകനുമായ കെ.എം അഹ് മദിന്റെ പേരില്‍ കാസര്‍കോട് നഗരസഭ ഏര്‍പെടുത്തിയ പ്രഥമ മാധ്യമപുരസ്‌കാര സമര്‍പ്പണം 25ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍, സംസ്ഥാന തലത്തില്‍ ഏര്‍പെടുത്തിയ അഹ് മദ് സ്മാരക മാധ്യമ പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി കോളമിസ്റ്റും കേരള പ്രസ് അക്കാദമി മുന്‍ ചെയര്‍മാനുമായ എന്‍.പി രാജേന്ദ്രന് നോവലിസ്റ്റ് സി.വി ബാലകൃഷ്ണന്‍ സമ്മാനിക്കും. 25,000 രൂപയും പ്രത്യേകം രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം. ചടങ്ങ് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും.

നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിക്കും. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ റഹ് മാന്‍ തായലങ്ങാടി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ്, ജി.ബി വത്സന്‍, ഉത്തരദേശം ഡയറക്ടര്‍ മുജീബ് അഹ് മദ്, ഡി.പി.സി മെമ്പര്‍ എ. അബ്ദുല്‍ റഹ് മാന്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അബ്ബാസ് ബീഗം, ഇ. അബ്ദുര്‍ റഹ് മാന്‍ കുഞ്ഞി മാസ്റ്റര്‍, ആഇശത്ത് റുമൈസ, സൈബുന്നിസ ഹനീഫ്, ജി. നാരായണന്‍, കൗണ്‍സിലര്‍മാരായ പി. രമേശന്‍, എം. സുമതി, മുനിസിപ്പല്‍ സെക്രട്ടറി കെ.പി വിനയന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

റഹ് മാന്‍ തായലങ്ങാടി, പി. അപ്പുക്കുട്ടന്‍, പി.വി കൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

കാസര്‍കോട് നഗരസഭയുടെ കെ.എം അഹ് മദ് സ്മാരക മാധ്യമപുരസ്‌കാര സമര്‍പ്പണം 25ന്


Keywords : Kasaragod, Kerala, Media Worker, Award, Inauguration, Programme, District Collector, K.M Ahmed. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia